₹0.00

No products in the cart.

HomeNewsതിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ്...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം വാച്ചർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 2024 ഫെബ്രുവരി 04 ന് രാവിലെ 10:30 മുതൽ 12:15 വരെയാണ് പരീക്ഷ നടക്കുന്നത്. കാറ്റഗറി നമ്പർ 02/2023 ആയ പാർട്ട് ടൈം തളി, കാറ്റഗറി നമ്പർ 03/2023 ആയ പാർട്ട് ടൈം കഴകം കം വാച്ചർ തുടങ്ങിയ പരീക്ഷകളാണ് നടക്കുന്നത്. ഈ രണ്ട് പരീക്ഷകൾക്കും കൂടി ഒരു കോമൺ പരീക്ഷയാണ് നടക്കാൻ പോകുന്നത്.

- Advertisement -

ഈ പരീക്ഷകളുടെ ഹാൾടിക്കറ്റ് മുൻപ് ഡൗൺലോഡ് ചെയ്തിരുന്ന സമയത്ത് ബ്ലാങ്ക് പേജ് ആയിരുന്നു വന്നിരുന്നത്. ഇപ്പോൾ അതെല്ലാം റെഡി ആക്കി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഒഫീഷ്യൽ സൈറ്റിൽ കയറുക

  • ഹോം പേജിൽ കാണുന്ന Download Hall Ticket എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിലെ Candidate Log In എന്നതിൽ ക്ലിക്ക് ചെയ്യുക.
  • യൂസർ നൈം, പാസ് വേർഡ്, Captcha എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
  • പ്രൊഫൈലിൽ ഫോട്ടോയുടെ താഴെയായി കാണുന്ന Downloads എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് പോസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പരീക്ഷ സെലക്ട് ചെയ്യുക.
  • അതിൽ Click Here To Download Hall Ticket എന്നതിൽ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന പോപ്പ്അപ് വിൻഡോയിലെ Download എന്നതിൽ ക്ലിക്ക് ചെയ്താൽ Hall Ticket Download ആയി എടുക്കാവുന്നതാണ്.

ഈ ഹാൾ ടിക്കറ്റും ഒരു ഒറിജിനൽ ID പ്രൂഫും ആയാണ് പരീക്ഷക്ക് ഹാജരാകേണ്ടത്. കൃത്യ സമയത്ത് തന്നെ എക്സാം സെന്ററിൽ എത്തിചേരാൻ മറക്കരുത്. പരീക്ഷയുടെ സിലബസ് നേരത്തേ തന്നെ പ്രസിദ്ധീകരിച്ചതാണ്. കിട്ടാത്തവർക്ക് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ദേവസ്വം ബോർഡ് നടത്തുന്ന പരീക്ഷകളുടെ സ്വഭാവം മനസിലാക്കാനും എങ്ങനെ ഒക്കെയാണ് ചോദ്യങ്ങൾ ചോദിക്കുക എന്ന് മനസിലാക്കാനും മുൻ വർഷ ചോദ്യങ്ങൾ സഹായിക്കും. 2006 മുതൽ 2023 വരെ കേരള ദേവസ്വം ബോർഡ് നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും അതുപോലെ തന്നെ Special Topic ഉം അടങ്ങിയ Single PDF തയ്യാറാക്കിയിട്ടുണ്ട്. ഡെമോ ലഭിക്കാനും Full PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.

സംശയങ്ങൾക്കും സഹായങ്ങൾക്കുമായി കോൺടാക്ട് ചെയ്യാം. താഴെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റായി രേഖപ്പെടുത്താം.

Devaswom Board Updates WhatsApp ChannelClick Here
Devaswom Board Updates WhatsApp GroupClick Here
Devaswom Board Updates Telegram GroupClick Here
- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles