₹0.00

No products in the cart.

HomeJobNewsപരീക്ഷ എഴുതാതെ നേടാവുന്ന ഇന്നത്തെ കേരള സർക്കാർ ജോലികൾ

പരീക്ഷ എഴുതാതെ നേടാവുന്ന ഇന്നത്തെ കേരള സർക്കാർ ജോലികൾ

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Today's Kerala Govt Jobs that you can get without writing the exam
- Advertisement -

ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിയമനം

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ‘ശലഭക്കൂട്’ എന്ന പ്രോജക്ടിന്റെ സുഗമമായ നടത്തിപ്പിനായി ഒരു സോഷ്യൽ വർക്കറെയും ഒരു സൈക്കോളജിസ്റ്റ് (ചൈൽഡ്) നെയും നിയമിക്കുന്നു. അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂൺ 24 ന് വൈകിട്ട് അഞ്ചിനു മുൻപായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2575013, 2467700, 2509057.

അഭിമുഖം ജൂൺ 21 ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 21നു രാവിലെ 10 ന് അഭിമുഖം നടക്കും. ഡാറ്റാ കളക്ഷൻ അസിസ്റ്റന്റ് : (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത : പ്ലസ് ടു, സർവേയർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ / ITI സർവേയർ, ബിസിനസ്സ് ഡിവെലപ്മെന്റ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി, ഏജൻസി പാർട്‌നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ് ടു, സീനിയർ ഏജൻസി പാർട്‌നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ് ടു, ചീഫ് ഏജൻസി പാർട്‌നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി. മുകളിലെ തസ്തികകളുടെ പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, ഇന്റർവ്യൂ പങ്കെടുക്കാം. ഫോൺ നമ്പർ: 0471-2992609

വാക്-ഇൻ-ഇന്റർവ്യൂ 28ന്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ എറണാകുളം ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 25നും 45നും മധ്യേ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 28നു രാവിലെ 10ന്. വനിതാ ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ (താഴത്തെ നില, സിവിൽ സ്റ്റേഷൻ, കാക്കനാട്) ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471–2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

- Advertisement -

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെനിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ നാല് ഒഴിവാണുള്ളത്. പരമാവധി അഞ്ച് വർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതോ വരെയായിരിക്കും നിയമനം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സെലക്ഷൻ കമ്മിറ്റിയായിരിക്കും അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്.

ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും പരിചയവുമുള്ള അഖിലേന്ത്യാ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്കും കേന്ദ്ര ഗവൺമെന്റിന്റെയോ സംസ്ഥാന ഗവൺമെന്റിന്റെയോ സിവിൽ സർവീസ് പദവി വഹിക്കുന്നവർക്കും കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം, നയരൂപീകരണം അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ മേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.

അതല്ലെങ്കിൽ കൃഷി, നിയമം, മനുഷ്യാവകാശങ്ങൾ, സാമൂഹിക സേവനം, മാനേജ്‌മെന്റ്, പോഷകാഹാരം, ആരോഗ്യം, ഭക്ഷ്യ നയം അല്ലെങ്കിൽ പൊതു ഭരണം എന്നിവയിൽ വിപുലമായ അറിവും അനുഭവപരിചയവുമുള്ള പൊതുജീവിതത്തിൽ പ്രഗത്ഭരായ വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷയും ബയോഡേറ്റയും സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഗവ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food @kerala.gov.in എന്ന ഇമെയിലിലേക്കാ വിഞ്ജാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അയക്കേണ്ടതാണ്.

മെഡിക്കൽ ഓഫീസർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു. എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

- Advertisement -

ആർ.സി.സിയിൽ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ നിയമിക്കപ്പെടുന്നതിന് ജൂൺ 26ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ബയോമെഡിക്കൽ എൻജിനീയർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമിക്കപ്പെടുന്നതിന് ജൂൺ 28ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

താൽക്കാലിക നിയമനം

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോൺ: 0471 – 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

സ്വാതി തിരുനാൾ സംഗീത കോളേജിൽ താൽക്കാലിക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾക്ക് ജൂൺ 21നും ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾക്ക് 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾക്ക് 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾക്ക് 28നും അതാത് ദിവസം രാവിലെ 10ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൽ സർക്കാർ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിനായി 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ 24നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ആർ സി സിയിൽ ഫാർമസിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസസിറ്റ് തസ്തികയിൽ നിയമനത്തിനായി ജൂൺ 25ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in

- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles