വിദേശത്തെയും സ്വദേശത്തെയും വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ 21,126 ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ് നോളജ് ഇക്കോണമി മിഷൻ. എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമാണ് ഒഴിവുകൾ. എൽ ആൻഡ് ടി കൺസ്ട്രക്ഷൻ, സിയറ്റ് ടയേഴ്‌സ്, ഷ്‌നീഡർ ഇലക്ട്രിക്, കല്യാൺ ജ്വല്ലേഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ അവസരമുണ്ട്.
തസ്തിക, സ്ഥാപനം, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം, ജോലിസ്ഥലം എന്ന ക്രമത്തിൽ താഴെ കൊടുക്കുന്നു:
ഇവയുൾപ്പെടെ നൂറോളം സ്ഥാപനങ്ങളിലെ 212 തസ്തികകളിൽ ഒഴിവുകളുണ്ട്.
കേരള നോളജ് ഇക്കോണമി മിഷന്റെ knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ ഒഴിവുകളുടെ വിശദവിവരങ്ങളുണ്ട്.
ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ 16 ലക്ഷത്തോളം യുവാക്കൾ ഈ വെബ്സൈറ്റിൽ നിലവിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവർക്ക് വേഗത്തിൽ അപേക്ഷ അയക്കാം. ഫോൺ: 0471 -2737881, 2737882. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.