ഗുരുവായൂർ ദേവസ്വം സ്കൂളിൽ അധ്യാപക ഒഴിവ് വന്നിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള തസ്തകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 2024-25 വർഷത്തേക്കോ അല്ലെങ്കിൽ KDRB നിയമനം നടത്തുന്നത് വരേക്കോ ഏതാണോ ആദ്യം അതു വരെയാണ് താൽക്കാലിക നിയമനം. അധ്യാപക, ആയ തസ്തികളിലായി ആകെ 16 ഒഴിവുകൾ ഉണ്ട്.
2024 മെയ് 23, 24 തിയതികളിൽ ഗുരുവായൂർ ദേവസ്വം ഓഫീസിൽ (ശ്രീപത്മം ബിൽഡിംഗ്, തെക്കേ നട, ഗുരുവായൂർ) വച്ച് നടത്തുന്ന ഇൻന്റർവ്യൂ അടിസ്ഥനമാക്കിയാണ് തിരഞ്ഞെടുപ്പ്. അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത CBSE ചട്ടങ്ങൾക്ക് വിധേയം. പ്രായ പരിധി 2024 ജനുവരി ഒന്നിന് 20 മുതൽ 40 വയസ് വരെ.
സ്കൂളിൽ ഒഴിവുള്ള മൂന്ന് ആയമാരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മേയ് 24-ന് ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് നടത്തും. ഏഴാം ക്ലാസ് ജയവും ഉയർന്ന ശാരീരിക ക്ഷമതയുമാണ് യോഗ്യത. പ്രായ പരിധി 18 മുതൽ 36 വയസ് വരെ.
തസ്തികകളും ഒഴിവും കൂടിക്കാഴ്ച തിയ്യതിയും താഴെ കൊടുക്കുന്നു.
തസ്തിക | ഒഴിവ് | ഇന്റർവ്യൂ സമയം | യോഗ്യത | പ്രായ പരിധി (01/01/2024 ന്) |
---|---|---|---|---|
ബയോളജി (PGT) | 1 | 23.05.2024 – 9 AM | as per CBSE Norms | 20 – 40 |
ഫിസിക്സ് (PGT) | 1 | 23.05.2024 – 9 AM | 20 – 40 | |
സംസ്കൃതം (PRT) | 2 | 23.05.2024 – 11 AM | 20 – 40 | |
മാത്തമാറ്റിക്സ് (PRT) | 1 | 23.05.2024 – 11 AM | 20 – 40 | |
ഇംഗ്ലീഷ് (PRT) | 2 | 24.05.2024 – 9 AM | 20 – 40 | |
മലയാളം (PRT) | 1 | 24.05.2024 – 9 AM | 20 – 40 | |
ഹിന്ദി (PRT) | 2 | 24.05.2024 – 11 AM | 20 – 40 | |
ഡ്രോയിംഗ് (PRT) | 1 | 24.05.2024 – 11 AM | 20 – 40 | |
ഫിസിക്കൽ സയൻസ് (PRT) | 1 | 23.05.2024 – 2 AM | 20 – 40 | |
നാച്വറൽ സയൻസ് (PRT) | 1 | 23.05.2024 – 2 AM | 20 – 40 | |
ആയ | 3 | 24.05.2024 – 2 AM | 7th Standard pass & good physique | 18 – 36 |
ആകെ | 16 |
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താൽപര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട യോഗ്യത, വയസ്സ്, ഐഡി പ്രൂഫ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസങ്ങളിൽ നിർദ്ദിഷ്ട സമയത്തിന് ഒരു മണിക്കൂർ മുമ്പ് സർട്ടിഫിക്കറ്റ് പരിശോധനയിക്ക് ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരിക്കുന്ന പക്ഷം നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കും.
വിശദ വിവരങ്ങൾക്ക് ഫോൺ നംബർ: 0487-2556335 Extn 248, 251. വെബ്സൈറ്റ്: guruvayurdevaswom.nic.in