മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി – വർത്തമാനപ്പുസ്തകം

മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയാണ് ‘വർത്തമാനപ്പുസ്തകം‘. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഇതിന്റെ രചയിതാവ്. സാഹസികമായ റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാർ (1736-99) മാതൃസഭയായ സുറിയാനി കത്തോലിക്കാ വിഭാഗത്തിൽ ഉണ്ടായ അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കരിയാറ്റിൽ മാർ ഔസേപ്പിനൊപ്പം നടത്തിയ റോമായാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് ‘വർത്തമാനപ്പുസ്തക’ത്തിലെ മുഖ്യപ്രതിപാദ്യം. കടനാട് പള്ളി വികാരിയായിരിക്കെയാണ് 1778-86 കാലത്ത് അദ്ദേഹം റോമിലേക്ക്…