സാർക്ക് എന്നാൽ പ്രാദേശിക സഹകരണത്തിനായുള്ള ദക്ഷിണ ഏഷ്യൻ സംഘടന എന്നാണ്. (SAARC – South Asian Association For Regional Cooperation). 1989 ഡിസംബർ 8 ന് ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് സാർക്ക്. 2007 ഏപ്രിൽ മൂന്നിന് അഫ്ഗാനിസ്ഥാൻ കൂടി ഈ സംഘടനയിൽ അംഗമായി. ഇപ്പോൾ സാർക്കിൽ എട്ട് അംഗരാജ്യങ്ങൾ ഉണ്ട്. എല്ലാ വർഷവും ഡിസംബർ 8 സാർക്ക് ചാർട്ടർ ദിനമായി ആചരിക്കുന്നു.
ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുടെ പരസ്പരമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്ക്കാരികവുമായ സഹകരണം ആണ് സാർക്കിന്റെ പ്രധാന ലക്ഷ്യം. നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സാർക്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സംഘടനയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ്.
മത്സര പരീക്ഷകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് സാർക്ക്. നിരവധി ചോദ്യങ്ങൾ സാർക്ക് എന്ന സംഘടനയെക്കുറിച്ച് ചോദിക്കാറുണ്ട്. സാർക്കിനെ കുറിച്ച് പ്രധാനപ്പെട്ട ചില ചോദ്യങ്ങളും ഉത്തരങ്ങളും പരിചയപ്പെടാം.
- സാർക്ക് (South Asian Association For Regional Co-operation) എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച വ്യക്തി: സിയാ ഉൾ റഹ്മാൻ
- സാർക്ക് എന്ന സംഘടന നിലവിൽ വന്നത്: 1985 ഡിസംബർ 8
- തുടക്കത്തിൽ 7 രാജ്യങ്ങളായിരുന്നു. എന്നാൽ 2007 ൽ അഫ്ഗാനിസ്ഥാൻ അംഗമായതോടെ അംഗ സംഖ്യ 8 ആയി.
- സാർക്കിന്റെ ആദ്യ സമ്മേളനം നടന്ന വർഷം: 1985
- സാർക്കിന്റെ ആദ്യ സമ്മേളന വേദി: ധാക്ക (ബംഗ്ലാദേശ്)
- സാർക്കിന്റെ സ്ഥിരം ആസ്ഥാനം: കാഠ്മണ്ഡു (നേപ്പാൾ)
- സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ: അബ്ദുൾ അഹ്സൻ
- സാർക്കിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ: ഗോളം സർവാർ
- സാർക്കിലെ ഏറ്റവും ചെറിയ രാജ്യം: മാലിദ്വീപ്
- ഇന്ത്യയിലാദ്യമായി സാർക്ക് സമ്മേളനം നടന്നത്: 1986 (ബംഗളൂരു)
- തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക സാമൂഹിക പുരോഗതിയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം
- സാർക്കിലെ ഏറ്റവും വലിയ അംഗരാജ്യം: ഇന്ത്യ
- 2018 ൽ സാർക്കിന്റെ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം: തിമ്പു (ഭൂട്ടാൻ)
സാർക്കിലെ നിലവിലെ അംഗങ്ങൾ
- ഇന്ത്യ
- നേപ്പാൾ
- പാകിസ്ഥാൻ
- ബംഗ്ലാദേശ്
- ഭൂട്ടാൻ
- മാലിദ്വീപ്സ്
- ശ്രീലങ്ക
- അഫ്ഗാനിസ്ഥാൻ
സാർക്കിന്റെ നിരീക്ഷക രാജ്യങ്ങൾ
- അമേരിക്ക
- ആസ്ത്രേലിയ
- ഇറാൻ
- ചൈന
- ജപ്പാൻ
- ദക്ഷിണ കൊറിയ
- മൗറീഷ്യസ്
- മ്യാൻമർ
- യൂറോപ്യൻ യൂണിയൻ