Kerala Renaissance Leaders

ശ്രീ നാരായണ ഗുരു

~7 min read Feb 01, 2026 12 Practice Questions 39 Key Facts
01

കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് (1856 - 1928)

Rank File Study Illustration
Click to Zoom
"അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം"
കേരളത്തിലെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായമാണ് ശ്രീ നാരായണ ഗുരു. ജാതിവ്യവസ്ഥയുടെ അന്ധകാരത്തിൽ നിന്ന് കേരളീയ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാഗുരു.
Reference Table Scroll horizontally
വിവരങ്ങൾ വിശദാംശങ്ങൾ
ജനനം 1856 ഓഗസ്റ്റ് 20 (കൊല്ലവർഷം 1032 ചിങ്ങം - ചതയം)
ജന്മസ്ഥലം ചെമ്പഴന്തി (തിരുവനന്തപുരം)
വീട്ടുപേര് വയൽവാരം വീട്
മാതാപിതാക്കൾ മാടൻ ആശാൻ, കുട്ടിയമ്മ
ബാല്യകാല നാമം നാണു
ഗുരു തൈക്കാട് അയ്യ, കുമ്മമ്പള്ളി രാമൻ പിള്ള ആശാൻ
സമാധി 1928 സെപ്റ്റംബർ 20 (ശിവഗിരി)
06

ജീവിതരേഖ: പ്രധാന നാഴികക്കല്ലുകൾ

ഗുരുവിന്റെ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങൾ കാലഘട്ടത്തിന്റെ അടിസ്ഥാനത്തിൽ താഴെ നൽകുന്നു:
08

1. 1888 - അരുവിപ്പുറം പ്രതിഷ്ഠ:

  • നെയ്യാറ്റിൽ നിന്ന് മുങ്ങിയെടുത്ത കല്ല് ശിവനായി പ്രതിഷ്ഠിച്ചു.
  • ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിച്ച ചരിത്ര സംഭവം.
  • "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" - എന്ന് ക്ഷേത്രഭിത്തിയിൽ കുറിച്ചു.
10

2. 1891 - കൂടിക്കാഴ്ച:

  • ചട്ടമ്പി സ്വാമികളുമായി കണ്ടുമുട്ടി.
12

3. 1898 - അദ്വൈത ആശ്രമം:

  • ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈത ആശ്രമം സ്ഥാപിച്ചു.
14

4. 1903 - S.N.D.P യോഗം രൂപീകരണം:

  • ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായി.
  • ആദ്യ അധ്യക്ഷൻ: ശ്രീ നാരായണ ഗുരു.
  • ആദ്യ സെക്രട്ടറി: കുമാരനാശാൻ.
16

5. 1904 - ശിവഗിരി മഠം:

  • വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ചു.
18

6. 1924 - സർവ്വമത സമ്മേളനം:

  • ഏഷ്യയിലെ തന്നെ ആദ്യത്തെ സർവ്വമത സമ്മേളനം ആലുവയിൽ നടത്തി.
  • മുദ്രാവാക്യം: "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്"
20

ചരിത്രപരമായ കൂടിക്കാഴ്ചകൾ (പ്രധാനപ്പെട്ടവ)

രവീന്ദ്രനാഥ ടാഗോർ (1922): ശിവഗിരിയിൽ വെച്ച് ഗുരുവിനെ സന്ദർശിച്ചു. "ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ശ്രീ നാരായണ ഗുരുവിനെപ്പോലെ മഹാനായ ഒരു ആത്മീയ പുരുഷനെ ഞാൻ കണ്ടിട്ടില്ല" എന്ന് ടാഗോർ പറഞ്ഞു.
മഹാത്മാ ഗാന്ധി (1925): ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുവിനെ സന്ദർശിച്ചു (വൈക്കം സത്യാഗ്രഹ കാലഘട്ടത്തിൽ).
23

സാഹിത്യ സംഭാവനകൾ ( കൃതികൾ)

ഗുരു മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലായി നിരവധി കൃതികൾ രചിച്ചു.
Reference Table Scroll horizontally
ഭാഷ കൃതികൾ
മലയാളം ആത്മോപദേശ ശതകം, ദൈവദശകം, അനുകമ്പാദശകം, ജാതിലക്ഷണം.
സംസ്കൃതം ദർശനമാല, നിർവൃതി പഞ്ചകം, വിനായകാഷ്ടകം.
തമിഴ് തേവാരപ്പതികം
വിവർത്തനം തിരുക്കുറൾ, ഈശാവാസ്യ ഉപനിഷത്ത് (മലയാളത്തിലേക്ക്)
26

ശ്രദ്ധേയമായ വചനങ്ങൾ (Quotes)

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്"
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
"വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക"
"മദ്യം വിഷമാണ്; അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്"
31

കണ്ണാടി പ്രതിഷ്ഠയും ദീപപ്രതിഷ്ഠയും

വിഗ്രഹാരാധനയിൽ നിന്ന് മാറി ചിന്തിക്കാൻ ഗുരു ജനങ്ങളെ പ്രേരിപ്പിച്ചു.
  • കണ്ണാടി പ്രതിഷ്ഠ: കളവംകോട് ക്ഷേത്രം (ചേർത്തല). വിഗ്രഹത്തിന് പകരം കണ്ണാടിയിൽ 'ഓം ശാന്തി' എന്ന് എഴുതി പ്രതിഷ്ഠിച്ചു.
  • ദീപപ്രതിഷ്ഠ: കാരമുക്ക് ക്ഷേത്രം (തൃശ്ശൂർ)
  • പ്രഥമ പ്രതിഷ്ഠ: തലശ്ശേരി ജഗന്നാഥ ക്ഷേത്രം (1908), സുന്ദരേശ്വര ക്ഷേത്രം കണ്ണൂർ (1916).
34

ബഹുമതികളും സ്മരണകളും

  1. 1
    ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
  2. 2
    മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ വന്ന ആദ്യ മലയാളി.
  3. 3
    ശ്രീ നാരായണ ഗുരുവിന്റെ പേരിൽ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? കൊല്ലം (Head Quarters)
  4. 4
    ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിച്ചത്? തലശ്ശേരി (ഉണ്ടാക്കിയത് ഇറ്റാലിയൻ ശില്പി തവരേലി)
True or False Test Your Knowledge
ശ്രീ നാരായണ ഗുരു ജനിച്ചത് 1856-ൽ ആണ്
True or False Test Your Knowledge
ആലുവയിൽ സർവ്വമത സമ്മേളനം നടന്നത് 1928-ൽ ആണ്.
True or False Test Your Knowledge
SNDP-യുടെ ആദ്യ സെക്രട്ടറി ശ്രീ നാരായണ ഗുരുവായിരുന്നു.
Multiple Choice Question Knowledge Check
"നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല" എന്ന് ഗുരു വിളംബരം ചെയ്ത വർഷം?
Multiple Choice Question Knowledge Check
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് ആരാണ്?
Multiple Choice Question Knowledge Check
"രണ്ടാം ബുദ്ധൻ" എന്ന് ഗുരുവിനെ വിശേഷിപ്പിച്ചത് ആര്?
"വിദ്യ കൊണ്ട് സ്വതന്ത്രരാവുക"
43

ചരിത്രപരമായ "ആദ്യത്തെ" കാര്യങ്ങൾ

Reference Table Scroll horizontally
നേട്ടം വിശദാംശങ്ങൾ
ആദ്യ തപാൽ സ്റ്റാമ്പ് ഗുരുവിന്റെ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം: 1967 ഓഗസ്റ്റ് 21. (ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ വന്ന ആദ്യ മലയാളി)
ആദ്യ പ്രതിമ ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച സ്ഥലം: തലശ്ശേരി (1927)
റിസർവ് ബാങ്ക് നാണയം ഗുരുവിന്റെ 150-ാം ജന്മവാർഷികത്തോട അനുബന്ധിച്ച് RBI നാണയം പുറത്തിറക്കിയ വർഷം: 2006
ശ്രീലങ്കൻ സ്റ്റാമ്പ് ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ (2009) പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
45

ശിവഗിരി തീർത്ഥാടനം

  • ആരംഭിക്കാൻ അനുമതി നൽകിയത്: 1928 (ഗുരു സമാധിയാകുന്നതിന് തൊട്ടുമുമ്പ്)
  • തീർത്ഥാടനം ആരംഭിക്കാൻ മുൻകൈ എടുത്തത്: വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈറ്റർ.
  • തീർത്ഥാടകർ ധരിക്കേണ്ട വസ്ത്രം: മഞ്ഞ (ശ്രീകൃഷ്ണന്റെയും ബുദ്ധന്റെയും വസ്ത്രധാരണം സൂചിപ്പിക്കുന്നു).
  • ലക്ഷ്യങ്ങൾ (8 കാര്യങ്ങൾ): വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം.
47

ശ്രീലങ്കൻ സന്ദർശനം

  • ഗുരു രണ്ട് തവണ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്. (ഏകദേശം 1918-ലും 1926-ലും).
  • ഇക്കാലത്താണ് അദ്ദേഹം "കാവി വസ്ത്രം" ധരിച്ചു തുടങ്ങിയത് എന്ന് പറയപ്പെടുന്നു.
49

കൃതികൾ: കൂടുതൽ വിവരങ്ങൾ

  • ദൈവദശകം: "ദൈവമേ കാത്തുകൊൾകങ്ങു..." എന്ന് തുടങ്ങുന്ന പ്രശസ്തമായ പ്രാർത്ഥന. (1914-ൽ ആലുവ അദ്വൈത ആശ്രമത്തിൽ വെച്ച് രചിച്ചു)
  • ആത്മോപദേശ ശതകം: ഗുരുവിന്റെ പ്രധാന ദാർശനിക കൃതി.
  • ചിജ്ജഡചിന്തകം, ദൈവചിന്തനം: മലയാള കൃതികൾ.
  • നിർവൃതി പഞ്ചകം, ദർശനമാല: സംസ്കൃത കൃതികൾ.
  • തിരുക്കുറൾ: തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു
51

ഗുരുവും വമ്പന്മാരും (Connections)

  1. 1
    ഡോ. പല്പു: "ഈഴവ ശിവനെ" പ്രതിഷ്ഠിച്ചപ്പോൾ ഗുരുവിന് വലിയ പിന്തുണ നൽകിയ വ്യക്തി. വിവേകാനന്ദന്റെ ഉപദേശപ്രകാരം ഗുരുവിനെ കണ്ടെത്തി S.N.D.P രൂപീകരിക്കാൻ മുൻകൈ എടുത്തു.
  2. 2
    സഹോദരൻ അയ്യപ്പൻ: "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞ അയ്യപ്പനെ ഗുരു തന്റെ ശിഷ്യനായി സ്വീകരിച്ചു
  3. 3
    വാഗ്ഭടാനന്ദൻ: ഗുരുവിനെ സന്ദർശിച്ച ശേഷം "ആത്മവിദ്യാസംഘം" രൂപീകരിക്കാൻ പ്രചോദനം ഉൾക്കൊണ്ടു.
53

വൈക്കം സത്യാഗ്രഹം (1924)

  • ഗുരു വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി.
  • സത്യാഗ്രഹികൾക്ക് വേണ്ടി ആലുവയിൽ വെച്ച് പിരിവ് നടത്തി.
  • ഗാന്ധിജി വൈക്കം സത്യാഗ്രഹ സമയത്താണ് ഗുരുവിനെ ശിവഗിരിയിൽ സന്ദർശിച്ചത്.
55

അറിയേണ്ട മറ്റ് വസ്തുതകൾ

  • ഗുരു ഉപയോഗിച്ചിരുന്ന റിക്ഷ (കൈവണ്ടി) ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് എവിടെ? - ശിവഗിരി മഠം.
  • ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ വെച്ച് ദീപം മാത്രം പ്രതിഷ്ഠയുള്ള ക്ഷേത്രം? - കാരമുക്ക് (തൃശ്ശൂർ)
  • "അവനവൻ ആത്മസുഖത്തിനാചരിക്കുന്നത്..." എന്ന വരികൾ ഏത് കൃതിയിലേതാണ്? - ആത്മോപദേശ ശതകം.
  • ഗുരു സമാധിയായ സമയം? - വൈകുന്നേരം 3:30
True or False Test Your Knowledge
ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിച്ചത് കായംകുളത്താണ്.
True or False Test Your Knowledge
ശിവഗിരി തീർത്ഥാടനം ആരംഭിച്ചത് 1928-ൽ ആണ്.
(അനുമതി നൽകിയത് 1928-ൽ, ആദ്യ തീർത്ഥാടനം നടന്നത് 1932-ൽ ആണെങ്കിലും അനുമതി വർഷം പലപ്പോഴും ചോദിക്കാറുണ്ട്)
True or False Test Your Knowledge
തപാൽ സ്റ്റാമ്പിൽ വന്ന ആദ്യ മലയാളി ശ്രീ നാരായണ ഗുരുവാണ്.
Multiple Choice Question Knowledge Check
ശ്രീ നാരായണ ഗുരു സ്ഥാപിച്ച അവസാനത്തെ ക്ഷേത്രം ഏത്?
(കണ്ണാടി പ്രതിഷ്ഠ - 1927)
Multiple Choice Question Knowledge Check
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" - ഗുരു ഈ സന്ദേശം നൽകിയത് എവിടെ വെച്ച്?
(അല്ലെങ്കിൽ അതിനോടനുബന്ധിച്ച്)
Multiple Choice Question Knowledge Check
ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?
(മാർച്ച് 12)
"മനുഷ്യസ്നേഹത്തിലും സർവമത സാഹോദര്യത്തിലും അതിഷ്ഠിതമായ പ്രവർത്തനങ്ങൾ"

Finished Studying This Topic?

Mark it as completed to track your PSC syllabus revision progress.

Test Your Knowledge on Easy PSC

Practice 2000+ PSC previous year questions, real-time mock tests with state-wide rankings, and boost your preparation.

Start Free Mock Test
Link copied to clipboard!