LDC മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും Part 1

LDC Previous Year Questions and Related Information Part 1

LDC മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും Part 1: കേരള PSC മുൻവർഷങ്ങളിൽ LDC പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നോക്കാം. PSC ചോദിക്കുന്ന ഓരോ ചോദ്യങ്ങളും കൃത്യമായി വിശകലനം ചെയ്യുന്നത് അടുത്ത പരീക്ഷയ്ക്ക് സഹായിക്കും. ഓരോ പരീക്ഷയ്ക്കും എവിടെ നിന്നാണ് ചോദ്യങ്ങൾ വരുന്നത്? എങ്ങനെയാണ് ചോദ്യങ്ങൾ വരുന്നത് ? എന്നെല്ലാം മനസിലാക്കാം. അതുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങളും ഉത്തരങ്ങളും കൂടി പഠിച്ചാൽ അടുത്ത പരീക്ഷക്ക് അത് ഗുണം ചെയ്യും. കേരള PSC പുറത്തിറക്കിയ PSC ബുള്ളറ്റിനിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്.

1. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

  1. ആസ്സാം
  2. ഗുജറാത്ത്
  3. സിക്കിം
  4. പശ്ചിമബംഗാൾ

ഉത്തരം: ഗുജറാത്ത്

  • കാഞ്ചൻജംഗ നാഷണൽ പാർക്ക്: ഗാങ്ടോക്ക് (സിക്കിം)
  • മനാസ് കടുവ സങ്കേതം: ആസ്സാം
  • സുന്ദർബൻസ് വന്യജീവി സംരക്ഷണ കേന്ദ്രം: പശ്ചിമബംഗാൾ
  • രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്: പൂനെ
  • മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക്: വൻഡൂർ (ആന്റമാൻ ദീപുകൾ)
  • ദേശീയോദ്യാനം ഇല്ലാത്ത സംസ്ഥാനം: പഞ്ചാബ്
  • ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ദേശീയോധ്യാനം: ഗീർ നാഷണൽ പാർക്ക്
  • ഇന്ത്യയിൽ ഏറ്റവും കൂടുൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം: മധ്യപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം: ആൻഡമാൻ നിക്കോബാർ
  • ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്: ജിം കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)
  • ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം: ഹെമിസ് നാഷണൽ പാർക്ക് (ജമ്മു-കാശ്മീർ)

2. പാർലമെന്റിന്റെ അധോസഭ?

  1. രാജ്യസഭ
  2. ലോക്സഭ
  3. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
  4. എസ്റ്റിമേറ്റ് കമ്മിറ്റി

ഉത്തരം: ലോക്സഭ

  • ലോക്‌സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ: ക്വസ്റ്റ്യൻ അവർ
  • ലോക്‌സഭയിലും രാജ്യസഭയിലും അംഗമായ ആദ്യ മലയാളി വനിത: അമ്മു സ്വാമിനാഥൻ
  • ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണാധികാരി: ലോക്‌സഭാ സ്പീക്കർ
  • ലോക്‌സഭയുടെ പരവതാനിയുടെ നിറം: പച്ച
  • ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി: എം. എൻ. കൗൾ
  • പാർലമെന്റിന്റെ ഉപരിസഭ: രാജ്യസഭ
  • രാജ്യസഭയുടെ പരവതാനിയുടെ നിറം: ചുവപ്പ്
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത: രുക്മിണി ദേവി അരുണ്ഡേൽ
  • രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി: എസ്. എൻ. മുഖർജി

3. ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം?

  1. 12
  2. 2
  3. 9
  4. 20

ഉത്തരം: 2

  • രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യപ്പെടുന്നവർ: 12
  • കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ: 9
  • കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോക്സഭാംഗങ്ങളുടെ എണ്ണം: 20
  • ഭരണഘടനയുടെ 80-ആം വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്
  • രാജ്യസഭ നിലവിൽ വന്നത്: 1952 ഏപ്രിൽ 3
  • രാജ്യസഭയ്ക്ക് കാലാവധിയില്ല
  • രാജ്യസഭാംഗത്തിന്റെ കാലാവധി: 6 വർഷം
  • രാജ്യസഭയുടെ പരമാവധി അംഗ സംഖ്യ: 250
  • രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം: 30 വയസ്സ്
  • ഭരണഘടനയുടെ 81-ആം വകുപ്പനുസരിച്ചാണ് ലോക്സഭ രൂപികൃതമായത്.
  • ലോക്‌സഭ നിലവിൽ വന്നത്: 1952 ഏപ്രിൽ 17
  • ലോക്സഭയുടെ പരമാവധി അംഗസംഖ്യ: 552
  • ലോക്സഭയുടെയും, ലോകസംഭാംഗത്തിന്റെയും കാലാവധി: 5 വർഷം
  • ലോക്സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം: 25 വയസ്

4. ഇന്ത്യയിലാദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌കാരം

  1. മൊണ്ടേഗു- ചെംസ്ഫോർഡ്
  2. മിൻറോ-മോർലി
  3. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട്
  4. ഇന്ത്യൻ കൗൺസിൽ

ഉത്തരം: മിന്റോ-മോർലി ഭരണപരിഷ്‌കാരം

  • 1909 -ൽ പാസാക്കിയ ഇന്ത്യൻ കൗൺസിൽ ആക്‌ടാണ് മിൻറ്റോ മോർലി ഭരണപരിഷ്‌കാരം എന്നറിയപ്പെടുന്നത്. ഈ നിയമം വഴി വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ഒരു ഇന്ത്യക്കാരനെയും ഇന്ത്യകൗൺസിലിൽ രണ്ട് ഇന്ത്യക്കാരെയും നിയമിക്കപ്പെട്ടു.
  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടാണ് മൊണ്ടേഗു-ചെംസ് ഫോർഡ് ഭരണ പരിഷ്‌കാരം എന്നറിയപ്പെട്ടത്. ഇതിലൂടെ ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ ദ്വിഭരണം നടപ്പിലാക്കി.
  • 1919 ലെ റൗലറ്റ് നിയമമാണ് കരിനിയമം എന്ന് അറിയപ്പെട്ടത്. ‘ദ അനാർക്കിയൽ ആന്റ് റെവല്യൂഷണറി ക്രൈംസ് ആക്ട്’ എന്നാണ് റൗലക്റ്റ് ആക്ട് ഔദ്യോഗികമായി അറിയപ്പെട്ടത്.
  • 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ ‘ആൻ ആക്‌ട് ഫോർ ബെറ്റർ ഗവർണൻസ് ഇൻ ഇന്ത്യ’ എന്നറിയപ്പെടുന്നു. ഇന്ത്യൻ ഭരണഘടന ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന നിയമമാണ് ഇത്.
  • ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്. 1947 ജൂലൈ 18 ന് പാസാക്കിയ ഈ നിയമം 1947 ആഗസ്ത് 15 ന് നിലവിൽ വന്നു.

5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

  1. ഡൽഹി
  2. മുംബൈ
  3. കൊൽക്കത്ത
  4. ബംഗ്ലൂർ

ഉത്തരം: മുംബൈ

  • റിസർവ് ബാങ്ക് സ്ഥാപിതമായത്: 1935 ഏപ്രിൽ 1
  • റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ: ഓസ്ബോൺ സ്‌മിത്ത്
  • റിസർവ് ബാങ്കിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ: സി. ഡി. ദേശ്‌മുഖ്
  • ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ: ശക്തികാന്ത ദാസ് (25-ാമത്തെ)
  • റിസർവ് ബാങ്കിന്റെ ആസ്ഥാന: മുംബൈയിലെ നരിമാൻ പോയിന്റ്
  • 1949 ജനുവരി 1 ന് റിസർവ് ബാങ്ക് ദേശസാത്കരിച്ചു. ഇന്ത്യയിൽ ദേശസാത്കരിക്കപ്പെട്ട ആദ്യ ബാങ്കാണിത്.
  • ഇന്ത്യയിൽ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്: റിസർവ് ബാങ്ക്
  • ഐ.എം.എഫിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് റിസർവ് ബാങ്കാണ്.
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം കടുവയും വൃക്ഷം എണ്ണപ്പനയുമാണ്.
  • ഇന്ത്യയിലെ ഒരു രൂപ നോട്ടുകൾ ഒഴികെയുളള നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്.
  • ഒരു രൂപ നോട്ട് ഒഴികെയുള്ള ഇന്ത്യൻ കറൻസികളിൽ ഒപ്പിടുന്നത് റിസർവ് ബാങ്ക് ഗവർണറാണ്.
  • ഒരു രൂപ നോട്ട് പുറത്തിറക്കുന്നത് കേന്ദ്ര ധനകാര്യമന്ത്രാലയം. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്.
Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *