₹0.00

No products in the cart.

HomeSyllabusകേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ്...

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ് – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
കേരള പിഎസ്‌സി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സിലബസ് പിഡിഎഫ് ഡൗൺലോഡ് ചെയ്യുക

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ്: കേരള PSC 18 ജനുവരി 2024 ന് നടക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രൈയിനി) [Fire And Rescue Officer (Driver)] പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 18-01-2024 വ്യാഴാഴ്ച രാവിലെ 07:15 മുതൽ 09:15 വരെയാണ് പരീക്ഷാ സമയം. 100 മാർക്കിന്റെ OMR പരീക്ഷയാണ് വരുന്നത്. കൺഫോർമേഷൻ നൽകിയ സമയത്ത് സെലക്ട് ചെയ്ത ഭാഷയിലായിരിക്കും ചോദ്യ പേപ്പർ ലഭിക്കുക. മലയാളം / തമിഴ്/ കന്നട ഭാഷകളിലായിരിക്കും ചോദ്യ പേപ്പർ ഉണ്ടാക്കുക. 04-01-2024 മുതൽ അഡ്മിഷൻ ടിക്കറ്റ് കേരള PSC യുടെ വൺ ടൈം പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ആകെ 12901 പേരാണ് ഈ പരീക്ഷ എഴുതുവാൻ വേണ്ടി കൺഫോർമേഷൻ കൊടുത്തിരിക്കുന്നത്. കൂടാതെ NCA for Viswakarma, NCA for ST Only കാറ്റഗറികളിലായി 395 (221+174) പേരും ഈ പരീക്ഷ എഴുതുന്നുണ്ട്. ആകെ 13296 പേരാണ് ഈ പരീക്ഷ എഴുതുവാൻ വേണ്ടി പോകുന്നത്.

- Advertisement -

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ് – പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസിനെ പറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിസിലബസ്
കാറ്റഗറി നംബർ614/2022, 615/2022, 187/2023
വിഷയംകേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ്
പരീക്ഷ തിയ്യതിയും സമയവും18/01/2024 വ്യാഴം 07.15 am to 09.15 am
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതി04/01/2024
ആകെ പരീക്ഷ എഴുതുന്നവർ13296
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ് – മാർക്ക് ഡിസ്ട്രിബ്യൂഷൻ

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബ്യൂഷൻ ഒന്ന് നോക്കാം. അതായത് ഓരോ ഭാഗത്ത് നിന്നും ലഭിക്കുന്ന മാർക്കിന്റെ വിവരങ്ങൾ. ഇത് മനസിലാക്കിയാൽ ഏത് ഭാഗത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം, ഏത് ഭാഗം കൂടുതൽ ആഴത്തിൽ പഠിക്കണം എന്നൊക്കെ മനസിലാക്കാൻ സാധിക്കും.

I. പൊതുവിജ്ഞാനം
1. ചരിത്രം4
2. ഭൂമിശാസ്ത്രം4
3. ധനതത്വശാസ്ത്രം4
4. ഇന്ത്യൻ ഭരണഘടന6
5. കേരളം – ഭരണവും ഭരണസംവിധാനങ്ങളും2
6. ജീവശാസ്ത്രവും പൊതുജനാരോഗ്യവും3
7. ഭൗതികശാസ്ത്രം2
8. രസതന്ത്രം2
9. കല, കായികം, സാഹിത്യം, സംസ്കാരം3
II. ആനുകാലിക വിഷയങ്ങൾ10
III. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും10
IV. Fire and First Aid20
V. ഡ്രൈവിങ് ലൈസൻസ് അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ30
Total100

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ് – വിശദമായ സിലബസ്

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.

പൊതുവിജ്ഞനം

(1) ചരിത്രം (4 മാർക്ക്)

  1. കേരളം: യൂറോപ്യൻമാരുടെ വരവ് – യൂറോപ്യൻമാരുടെ സംഭാവന – മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ – ഐക്യകേരള പ്രസ്ഥാനം – 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
  2. ഇന്ത്യ: രാഷ്ട്രീയ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – സ്വദേശി പ്രസ്ഥാനം – സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ – വർത്തമാനപത്രങ്ങൾ – സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുനഃസംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
  3. ലോകം: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കൻ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം – ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ

(2). ഭൂമിശാസ്ത്രം (4 മാർക്ക്)

  1. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – ഭൂമിയുടെ ഘടന – അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ – ടോപ്പോഗ്രഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
  2. ഇന്ത്യ: ഭൂപ്രകൃതി – സംസ്ഥനങ്ങൾ അവയുടെ സവിശേഷതകൾ – ഉത്തരപർവ്വത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ
  3. കേരളം: ഭൂപ്രകൃതി – ജില്ലകൾ, സവിശേഷതകൾ – നദികൾ – കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ

(3) ധനതത്വ ശാസ്ത്രം (4 മാർക്ക്)

ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.

- Advertisement -

(4) ഇന്ത്യൻ ഭരണഘടന (6 മാർക്ക്)

ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം – മൗലികാവകാശങ്ങൾ – നിർദ്ദേശക തത്വങ്ങൾ – മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണ ഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും – യൂണിയൻ ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കൺകറന്റ് ലിസ്റ്റ്

(5) കേരളം – ഭരണവും ഭരണ സംവിധാനങ്ങളും (2 മാർക്ക്)

കേരളം – സംസ്ഥാന സിവിൽ സർവ്വീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം

(6) ജീവശാസ്ത്രവും പൊതുജന ആരോഗ്യവും (3 മാർക്ക്)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
  3. സാംക്രമിക രോഗങ്ങളും രോഗകാരികളും
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
  5. ജീവിതശൈലീരോഗങ്ങൾ
  6. അടിസ്ഥന ആരോഗ്യ വിജ്ഞാനം
  7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(7) ഭൗതിക ശാസ്ത്രം (2 മാർക്ക്)

  1. ഭൗതീക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം – യൂണിറ്റ്, അളവുകളും തോതും.
  2. ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങൾ – മൂന്നാം ചലന നിയമം – ആക്കം – പ്രൊജക്ടൈൽ മോഷൻ – മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ.
  3. പ്രകാശം – ലെൻസ്, ദർപ്പണം – r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ – മഴവില്ല് – വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം- IR Rays – UV Rays – X-Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്
  4. ശബ്ദം – വിവിധ തരം തരംഗങ്ങൾ – വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
  5. ബലം – വിവിധ തരം ബലങ്ങൾ – ഘർഷണം – ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം – പ്ലവക്ഷമ ബലം – ആർക്കമിഡീസ് തത്വം – പാസ്ക്കൽ നിയമം – സാന്ദ്രത – ആപേക്ഷിക സാന്ദ്രത – അഡ്ഹിഷൻ കൊഹീഷൻ ബലങ്ങൾ – കേശിക ഉയർച്ച – വിസ്കസ് ബലം – പ്രതല ബലം.
  6. ഗുരുത്വാകർഷണം – അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ – പാലായന പ്രവേഗം, പിണ്ഡവും ഭാരവും – ‘g’ യുടെ മൂല്യം – ഭൂമിയുടെ വിവിധസ്ഥലങ്ങളിൽ ‘g’യുടെ മൂല്യം.
  7. താപം – താപനില – വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത – ആപേക്ഷിക ആർദ്രത
  8. പ്രവർത്തി – ഊർജ്ജം – പവർ – ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.

(8) രസതന്ത്രം (2 മാർക്ക്)

  1. ആറ്റം – തൻമാത്ര – ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ – രൂപാന്തരത്വം – വാതക നിയമങ്ങൾ – അക്വാറീജിയ
  2. മൂലകങ്ങൾ – ആവർത്തന പട്ടിക – ലോഹങ്ങളും അലോഹങ്ങളും – രാസ – ഭൗതിക മാറ്റങ്ങൾ – രാസപ്രവർത്തനങ്ങൾ – ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
  3. ലോഹങ്ങൾ – അലോഹങ്ങൾ – ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും – pH മൂല്യം – ആൽക്കലോയിഡുകൾ.

(9) കല, കായികം, സാഹിത്യം, സംസ്കാരം (3 മാർക്ക്)

കല

കേരളത്തിലെ പ്രധാന ദൃശ്യ- ശ്രാവ്യകലകൾ ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്

  • പ്രശസ്തമായ സ്ഥലങ്ങൾ
  • പ്രശസ്തമായ സ്ഥാപനങ്ങൾ
  • പ്രശസ്തരായ വ്യക്തികൾ
  • പ്രശസ്തരായ കലാകാരൻമാർ
  • പ്രശസ്തരായ എഴുത്തുകാർ
കായികം
  1. കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  2. പ്രധാന അവാർഡുകൾ – അവാർഡ് ജേതാക്കൾ – ഓരോ അവാർഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നല്കുന്നത് എന്ന അറിവ്.
  3. പ്രധാന ട്രോഫികൾ – ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.
  4. പ്രധാന കായിക ഇനങ്ങൾ – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
  5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
  6. ഒളിമ്പിക്സ്
    • അടിസ്ഥാന വിവരങ്ങൾ
    • പ്രധാന വേദികൾ)/ രാജ്യങ്ങൾ
    • പ്രശസ്തമായ വിജയങ്ങൾ / കായിക താരങ്ങൾ
    • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
    • വിന്റർ ഒളിമ്പിക്സ്
    • പാര ഒളിമ്പിക്സ്
  7. ഏഷ്യൻ ഗയിംസ്, ആഫ്രോ ഏഷ്യൻ ഗയിംസ്, കോമൺവെൽത്ത് ഗയിംസ്, സാഫ് ഗയിംസ്
    • വേദികൾ
    • രാജ്യങ്ങൾ
    • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
    • ഇതര വസ്തുതകൾ
  8. ദേശീയ ഗയിംസ്
  9. ഗയിംസ് ഇനങ്ങൾ – മത്സരങ്ങൾ
    • താരങ്ങൾ, നേട്ടങ്ങൾ
  10. ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ
സാഹിത്യം
  1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ – ആദ്യകൃതികൾ, കർത്താക്കൾ
  2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികൾ അവയുടെ കർത്താക്കൾ
  3. എഴുത്തുകാർ – തൂലികാനാമങ്ങൾ, അപരനാമങ്ങൾ
  4. കഥാപാത്രങ്ങൾ – കൃതികൾ
  5. പ്രശസ്തമായ വരികൾ – കൃതികൾ – എഴുത്തുകാർ
  6. മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ
  7. പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ
    • അവാർഡിനർഹരായ എഴുത്തുകാർ
    • കൃതികൾ
  8. ജ്ഞാനപീഠം നേടിയ മലയാളികൾ – അനുബന്ധ വസ്തുതകൾ
  9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നല്കിയവർ, മലയാള സിനിമയും ദേശീയ അവാർഡും.
സംസ്കാരം
  1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ.
  2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

II – ആനുകാലിക വിഷയങ്ങൾ (10 മാർക്ക്)

III. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

(1). ലഘു ഗണിതം (5 മാർക്ക്)

  1. സംഖ്യകളും അടിസ്ഥാന ക്രിയകളും Numbers and Basic Operations)
  2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
  3. ശതമാനം (Percentage)
  4. ലാഭവും നഷ്ടവും (Profit and Loss)
  5. സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
  6. അംശബന്ധവും അനുപാതവും (Ratio and Proportion)
  7. സമയവും ദൂരവും (Time and Distance)
  8. സമയവും പ്രവൃത്തിയും (Time and Work)
  9. ശരാശരി (Average)
  10. കൃത്യങ്കങ്ങൾ (Laws of Exponents)
  11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
  12. പ്രോഗ്രേഷനുകൾ (Progressions)

(2). മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (5 മാർക്ക്)

  1. ശ്രേണികൾ സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
  2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematics Signs)
  3. സ്ഥാന നിർണ്ണയ പരിശോധന
  4. സമാന ബന്ധങ്ങൾ (Analogy- Word Analogy, Alphabet Analogy, Number Analogy)
  5. ഒറ്റയാനെ കണ്ടെത്തുക (Odd man out)
  6. സംഖ്യാവലോകന പ്രശ്നങ്ങൾ
  7. കോഡിംഗും ഡീകോഡിംഗും (Coding and De Coding)
  8. കുടുംബ ബന്ധങ്ങൾ (Family Relations)
  9. ദിശാവബോധം ( Sense of Direction)
  10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)
  11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
  12. കലണ്ടറും തീയതിയും (Date and Calendar)
  13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്ന തിനുള്ള ചോദ്യങ്ങൾ (Clerical Ability)

IV. Special Topics (തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ)

Fire and First Aid

1) Fire (10 Mark)
  1. Basic Concepts:- Combustion, Temperature and Heat, Fire Triangle
  2. Chemistry of Heat and combustion:- Heat capacity, Specific heat capacity, Latent heat of fusion, Latent heat of vaporization, Sublimation, Melting point, Boiling point, Flash point, Fire point, Ignition temperature, Method of heat transfer (Conduction, Radiation, MSDS-LPG, Ammonia, Chlorine.
  3. Method of Fire extinction:- Starvation, smothering/Blanketing, Cooling, Fire Extinguishing agents, Suitability of Extinguishing Media.
  4. Fire Extinguishers:- Types of Fire Extinguishers, PASS

2) First Aid (10 Mark)

  1. First Aid – Concept – Important Organisations and Persons
  2. Human body, Respiration, Breathing Pulse, Circulation & Skeletal system
  3. Resuscitation methods
    • CAB/ABC rule
    • Mouth-to-Mouth Resuscitation
    • CPR-Concept and Procedure
    • AED
  4. Choking and its First Aid Measures
  5. Cuts and Wounds, Amputation, and first aid measures
  6. Bleeding and its First Aid Measures
  7. Burns, Scalds, Frost Bite, and its first aid measures
  8. Fractures, Types of fractures, and first aid measures
  9. Snakebite and its first aid measures

V. ഡ്രൈവിങ് ലൈസൻസ് അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ

  1. Testing of knowledge on MV Act 1988, CMVR 1989, KMVR 1989 Definitions such as Articulated vehicles, Certificate of Registration, Golden Hour, Public place, Transport Vehicles, Gross vehicle weight, Heavy goods and passenger Motor Vehicles, etc. (1 mark)
  2. Testing the knowledge on understanding and Distinguishing of definitions of CMVR 1989 category-M, N&T types of vehicles described in CMVR rule 3 and 2 (c), (i), (w) (1 mark)
  3. Questions from the Motor Vehicle Act 1988 to check the knowledge of Sections 3, 4, 5, 6, 10, 14, 15, 18, 20,21, and 23. (1 mark)
  4. Questions from Central Motor Vehicle Rules 1989 to check the knowledge of Rules 3, 4, 5, 9, 15(3), 16, 17A, 18, 21, 22, 26, and 32. (1 mark)
  5. Questions from Kerala Motor Vehicle Rules 1989 to check the knowledge of Kerala Motor Vehicles Rules 4, 6, 19, 20, 28, 38, 40, 41, 44, 45 and 46. (1 mark)
Transport Vehicle drivers Badge Questions (2 marks)
  1. Meaning of Public service vehicles,
  2. Types of Public service vehicles, types and validity of permits such as Contract Carriage, Goods, Hazardous goods, Stage Carriage, Temporary permit, Special Permit, etc.
  3. Validity of fitness certificate of vehicles with respect to age, Seating Capacity
Motor Vehicle Driving Regulations 2017 (3 Marks)
  1. Regulations 3 to 10
  2. Regulations 11 to 26
  3. Regulations 27 to 40

Basic knowledge of Automobile Engineering with respect to Central Motor Vehicle Rules 1989 Rule 31 (5 marks)

  1. CMV Rule 1989 Rule 31A – Driving theory – Foot, Hand, and other controls, Pre-driving checks, Beginning to drive, Driving on the road, Driving Inter Sections, Reversing, and Parking.
  2. Drivers’ Responsibility on Roads
  3. Priority of Certain Vehicles
  4. Introduction to dial gauges and controls, Development of Judgment and anticipation, Cross country and Hill driving.
  5. Qualities of a good driver, Holding Steering Wheels, MSM and PSL, types of Stopping Emergency, Normal, Use of Engine brake and Exhaust brake. Etc.

Offenses under the Motor Vehicles Act 1988 (5 marks)

  1. MV Act 1988 Section 112 Limits speed on various roads as per the latest Government order (S.R.O. No. 707/2023, G.O.(P)No.15/2023/Tran. They are dated 23/06/2023.
  2. MV Act Section 113, 114 & 115 – Limits of weight and limitation of Use, powers, and power to have the vehicle weighed.
  3. MV Act 1988, Section 130-134 -duty to produce licenses, Precautions to be taken, stop, give information, duty while accident
  4. MV Act Section 177 to 201 – General offenses penalty – Penalty for violation of MV regulations 2017, Minimum fine by the court, Disobedience, Driving of vehicle by an unauthorized person, Excessive speed, dangerous driving, Red light Jumping, Drunken driving. Abatement of offenses, Using the vehicle in an Unsafe, without registration, permit, or insurance, carriage of excess load and passengers, Use of seat belts, failure to allow free passage of Emergency vehicles, use of horns and silence zones, offenses by juveniles penalty for causing obstruction to free flow of traffic.

Good Samaritan & Detention of Documents and Vehicles under Motor Vehicles Act (5 marks)

  1. CMVR 1989, Rule 168 Examination of Good Samaritan and Rule 169 Examination of Good Samaritan (2 marks)
  2. MV Act 1988 Section 206 & 207 Power of police and other officers to impound documents and vehicles. CMVR 1989, Rule 138, 138A, 138B, 139, 139A & 167- Signals and additional safety measures, FAST TAG, Carriage of goods in Motor Vehicles, Production of License and Certificate of Registration, Production of documents in electronic forms. E-challan, procedure, and payment of E-challan. (3 marks)

Chapter V part 3 – Construction Equipment and Maintenance of Motor Vehicles. heading with safety devices and special provisions. CMVR Rule 117 to 137) (5 Marks)

  1. speedometer, speed governors, horns, silencers, painting of motor Vehicles (Rule 117- 122)
  2. safety devices in motor Cycles, safety belts, Collapsible steering, safety belts, special requirements of Transport Vehicles that are driven on hills, Safety requirements of all Vehicles, Exemptions of Armoured Vehicles (Rule 123-125L)
  3. Transportation of goods and dangerous or hazardous nature to human life, spark arr-ester, manner of display of class labels, Emergency information panel, instruction to the driver, Driver report to the police station (Rule 129-136).

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ് – PDF ഡൗൺലോഡ് ചെയ്യാം

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പരീക്ഷയുടെ വിശദമായ സിലബസ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.

- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles