₹0.00

No products in the cart.

HomeExam Dateകേരള PSC പരീക്ഷാ കലണ്ടർ ഓഗസ്റ്റ് 2024 – ഡൗൺലോഡ്...

കേരള PSC പരീക്ഷാ കലണ്ടർ ഓഗസ്റ്റ് 2024 – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Kerala PSC Exam Calendar August 2024 – Download PDF

കേരള PSC പരീക്ഷാ കലണ്ടർ ഓഗസ്റ്റ് 2024: കേരള PSC 2024 ഓഗസ്റ്റ് മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 128 എക്സാമുകളാണ് കേരള PSC 2024 ആഗസ്റ്റ് മാസം നടത്താൻ പോകുന്നത്. പ്രധാന പരീക്ഷകളായ UP സ്കൂൾ ടീച്ചർ, LDC കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകൾ, ലാബ് അറ്റൻഡർ, LD ടൈപ്പിസ്റ്റ് എന്നിവ ആഗസ്റ്റ് മാസം ആണ് നടക്കാൻ പോകുന്നത്. കേരള PSC ആഗസ്റ്റ് 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 മെയ് 24 ന് പ്രസിദ്ധീകരിച്ചു.

- Advertisement -

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള കലണ്ടർ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന പോസ്റ്റിലേക്കും സ്ഥിരീകരണം നൽകേണ്ടത് 23 മെയ് 2024 മുതൽ 11 ജൂൺ 2024 വരെയാണ്. ഓർക്കുക, കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 ആഗസ്റ്റ് പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC ആഗസ്റ്റ് 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ128
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 മെയ് 2024 മുതൽ 11 ജൂൺ 2024 വരെ
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 ആഗസ്റ്റ് മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ വിവരങ്ങളും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. ഓരോ പരീക്ഷാ പേരിലും ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും. ഈ പരീക്ഷകളുടെ വിശദമായ സിലബസ് PDF ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

- Advertisement -
"; $(".mv_table .accordian_content").append(accordianhtml); } $(".mv_table .accordion").click(function(){ $(".panel").slideUp();$('.rarrow').show();$('.darrow').hide();if(!$(this).hasClass("active")){ $(".mv_table .accordion").each(function(){$(this).removeClass('active');});$(this).addClass('active'); $(this).next().slideDown(); $(this).find('.rarrow').hide(); $(this).find('.darrow').show();} else{ $(".mv_table .accordion").each(function(){$(this).removeClass('active');});}}); })(jQuery);

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 ആഗസ്റ്റ് മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles