പരീക്ഷ എഴുതാതെ നേടാവുന്ന കേരള സർക്കാർ ജോലികൾ: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ കേരള സർക്കാരിന് കീഴിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ. പരീക്ഷ ഇല്ലാതെ ഇത്തരം ജോലികൾക്ക് കേറാൻ സാധിക്കും. കേരളത്തിൽ വന്നിരിക്കുന്ന ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ഒഴിവുകൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയ ജോലികൾ എന്നിവ ഇവിടെ കൊടുത്തിട്ടുണ്ട്. ഇന്ന് 22 ജൂൺ 2024 ന് നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും കൂടെ ചേർത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും അഭിരുചിയും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപ്ലൈ ചെയ്യാൻ ശ്രെദ്ധിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യ കൂട്ടുകാർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.
കൊല്ലം മെഡിക്കൽ കോളജിൽ എക്കോ ടെക്നീഷ്യൻ
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കേരള ഫാർമസ്യൂട്ടിക്കൽ രജിസ്ട്രേഷനും വേണം.
താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജൂലൈ 3ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം.
ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Characterisation and identification of plus trees if wild phyllanthus emblica (Amla) from Kerala and establishing a field gene bank’ എന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജ്ക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. വനപര്യവേഷണം, ജെംപ്ലാസം മെയിന്റനൻസ് എന്നിവയിൽ പരിചയം അഭികാമ്യം. കേരള സർവകലാശാല അംഗീകരിച്ച CSIR-NET/GATE/INSPIRE സമാനമായ ദേശീയതല/സംസ്ഥാനതല പരീക്ഷകൾ പാസായവർക്ക് മുൻഗണന. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 27ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.
കമ്പ്യൂട്ടർ അസിസ്റ്റന്റ് താത്കാലിക ഒഴിവ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. 18 നും 41 നുമിടയിലാവണം പ്രായം. താത്പര്യമുള്ളവർ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം 26 ന് രാവിലെ 10 ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന പരീക്ഷയിലും തുടർന്നു നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9497775694.
ആർക്കിടെക്ചർ അധ്യാപക ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയായ ബി.ആർക് ബിരുദവും ബിരുദാനന്തര ബിരുദവും രജിസ്ട്രേഷനും വേണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം 27 ന് രാവിലെ 9.30 ന് ആർക്കിടെക്ചർ വിഭാഗത്തിൽ എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: 9496640532.
അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ 2024-25 അധ്യയന വർഷം ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, മ്യൂസിക് വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 26 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ഈഴവ/ബില്ല/തീയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 11 ന് നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിന്റെ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കൂളിൽ അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അദ്ധ്യയന വർഷം ഒഴിവുള്ള എച്ച് എസ് എ ഇംഗ്ലീഷ്, ബേസിക് സയൻസ്, സംഗീതം എന്നീ വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിലേക്ക് 2024 ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
അത്‌ലറ്റിക്‌സ്, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്‌ലിംഗ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സ്പോർടസ് കോച്ച് തസ്തികയിലേക്ക് NIS, NS അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ 2024 ജൂൺ 26 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.
കമ്പനി സെക്രട്ടറി
സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡിലേക്കും ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിലേക്കും കമ്പനി സെക്രട്ടറിമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂലൈ അഞ്ചിനകം തിരുവനന്തപുരം പി.എം.ജി പഴയ പി.ഡബ്ല്യു.ഡി സ്റ്റോർ വളപ്പിലുള്ള പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡ് ഓഫീസിൽ ലഭിക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഗാന്ധിയൻ സ്റ്റഡീസ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഗാന്ധിയൻ സ്റ്റഡീസിൽ 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/ നെറ്റ്/ എം.എഡ്/ എംഫിൽ/ പിഎച്ച്ഡി അല്ലെങ്കിൽ തത്തുല്യ കോഴ്സ് ആണ് യോഗ്യത. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷി ഉദ്യോഗാർഥികൾക്കും അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.
ശമ്പള സ്കെയിൽ 55200-115300. പ്രായപരിധി 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 28 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
മെഡിക്കൽ ഓഫീസർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു. എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം.
ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയ്ക്ക് www.kepco.co.in, www.kepconews.blogspoc.com എന്നിവ സന്ദർശിക്കുക.