കേരള ദേവസ്വം പാർട്ട് ടൈം ശാന്തി സിലബസ് – ഡൗൺലോഡ് PDF (Kerala Devaswom Part Time Shanti Syllabus – Download PDF): കേരള ദേവസ്വം ബോർഡ് 2024 ജനുവരി 28 ന് നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ തുടങ്ങിയ പരീക്ഷകളുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 28-01-2024 ഞായറാഴ്ച 10:30 മുതൽ 12:15 വരെയാണ് പരീക്ഷ നടക്കുന്നത്. 100 മാർക്കിന്റെ OMR പരീക്ഷയാണ് വരുന്നത്. 1 മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷാ സമയം. മലയാള ഭാഷയിലായിരിക്കും ചോദ്യ പേപ്പർ ലഭിക്കുക. 12-01-2024 മുതൽ അഡ്മിഷൻ ടിക്കറ്റ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും
പ്രധാന വിവരങ്ങൾ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ തസ്തികയിലേക്കുള്ള പരീക്ഷകളുടെ സിലബസിന്റെ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻ | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | സിലബസ് |
തസ്തികയുടെ പേര് | പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ |
കാറ്റഗറി നമ്പർ | 001/2023, 006/2023 |
ദേവസ്വം | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
വിദ്യാഭ്യാസ യോഗ്യത | എസ്.എസ്.എൽ.സി, തസ്തികയുടെ നിഷ്കർഷിത യോഗ്യതകൾ |
പരീക്ഷാ രീതി | നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (OMR മൂല്യ നിർണ്ണയം) |
ചോദ്യ ഭാഷ | മലയാളം |
ആകെ ചോദ്യങ്ങൾ | 100 |
ആകെ മാർക്ക് | 100 |
പരീക്ഷാ സമയം | 1 മണിക്കൂർ 15 മിനിറ്റ് |
കുറിപ്പ്
തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ പരീക്ഷക്കും കൂടി ഒരു ഒറ്റ കോമൺ പരീക്ഷയാണ് നടത്തുന്നത്. ഒരു സിലബസാണ് രണ്ടു പരീക്ഷയ്ക്കും വരുന്നത്.
വിശദമായ സിലബസ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.
പാർട്ട് I | നിഷ്കർഷിത യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ |
പാർട്ട് II | ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ |
പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദമായ സിലബസ്
തസ്തികയുടെ നിഷ്കർഷിത യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
കേരള ചരിത്രത്തേയും ഹൈന്ദവ സംസ്കാരത്തേയും സംബന്ധിക്കുന്ന പൊതു വിജ്ഞാനം
താഴെപ്പറയുന്ന വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ
- മഹാക്ഷേത്രങ്ങളും അവയിലെ പ്രതിഷ്ഠകളും പ്രത്യേകതകളും
- ക്ഷേത്രാചാരങ്ങളും പൂജാവിധികളും ഐതിഹ്യങ്ങളും.
- ഓരോ ദേവനും ദേവിയ്ക്കുമുള്ള പൂജകളുടെ പ്രത്യേകതകൾ, മന്ത്രങ്ങൾ, മുദ്രകൾ
- വിവിധ ദേവന്മാരുടെ മാതാപിതാക്കൾ, ജന്മനാളുകൾ, വാഹനം
- ഹൈന്ദവ വിശേഷദിവസങ്ങളും അവയുടെ പ്രാധാന്യവും.
- ഉത്സവങ്ങൾ
- ഉപദേവതകൾ – പ്രാധാന്യവും, പ്രത്യേകതകളും.
- ക്ഷേത്രവാസ്തു വിദ്യ – ശ്രീകോവിൽ, തിടപ്പള്ളി, കൂത്തമ്പലം -പ്രാധാന്യവും പ്രസക്തിയും
- ക്ഷേത്രകലകൾ, ക്ഷേത്രവാദ്യങ്ങൾ, ക്ഷേത്രകലാപീഠങ്ങൾ
ക്ഷേത്ര കാര്യങ്ങൾ – ഹൈന്ദവ സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ – വിവിധ ദേവസ്വം ബോർഡുകൾ
കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, അവയുടെ സാമൂഹിക പ്രസക്തിയും, പ്രാധാന്യവും. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ. ക്ഷേത്ര മര്യാദകൾ – ക്ഷേത്രകലകൾ – ക്ഷേത്ര വാദ്യങ്ങൾ – കേരളീയ ക്ഷേത്ര വാസ്തു ശൈലി – അനുഷ്ഠാനകലകൾ – അനുഷ്ഠാന വാദ്യകലകൾ. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ മത ഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ. ഹൈന്ദവാചാര്യൻമാർ, തത്വചിന്തകർ, സാമൂഹിക പരിഷ്കർത്താക്കൾ. ഭക്തി പ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ. വിവിധ ദേവസ്വം ബോർഡുകൾ – ആവിർഭാവം, നിലവിലെ ശ്രേണി ക്രമീകരണവും, ക്ഷേത്ര ഭരണവും. കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡ് – ആവിർഭാവം, കടമകളും ഉത്തരവാദിത്തങ്ങളും ഭരണശ്രേണി ക്രമീകരണവും.
ദേവസ്വം ബോർഡ് മുൻവർഷ ചോദ്യപേപ്പറുകൾ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. 2006 മുതൽ 2023 വരെ KDRB നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ആണ് ഈ PDF ൽ അടങ്ങിയിരിക്കുന്നത്. കൂടാതെ സ്പെഷ്യൽ ടോപ്പിക്സിൽ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആഡ് ചെയ്തിരിക്കുന്നു. ഡെമോ ലഭിക്കാനും മുഴുവൻ PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
PDF ഡൗൺലോഡ് ചെയ്യാം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ പരീക്ഷയുടെ വിശദമായ സിലബസ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.
[…] Detailed Syllabus PDF […]