കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി സിലബസ് – ഡൗൺലോഡ് PDF: കേരള ദേവസ്വം ബോർഡ് 2024 ഫെബ്രുവരി 04 ന് നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 04-02-2024 ഞായറാഴ്ച 10:30 മുതൽ 12:15 വരെയാണ് പരീക്ഷ നടക്കുന്നത്. 100 മാർക്കിന്റെ OMR പരീക്ഷയാണ് വരുന്നത്. 1 മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷാ സമയം. മലയാള ഭാഷയിലായിരിക്കും ചോദ്യ പേപ്പർ ലഭിക്കുക. 20-01-2024 മുതൽ അഡ്മിഷൻ ടിക്കറ്റ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും
പ്രധാന വിവരങ്ങൾ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ തസ്തികയിലേക്കുള്ള പരീക്ഷകളുടെ സിലബസിന്റെ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻ | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | സിലബസ് |
തസ്തികയുടെ പേര് | പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ |
കാറ്റഗറി നമ്പർ | 02/2023, 03/2023 |
ദേവസ്വം | തിരുവിതാംകൂർ ദേവസ്വം |
വിദ്യാഭ്യാസ യോഗ്യത | SSLC |
പരീക്ഷാ രീതി | നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (OMR മൂല്യ നിർണ്ണയം) |
ചോദ്യ ഭാഷ | മലയാളം/ തമിഴ്/ കന്നട |
ആകെ ചോദ്യങ്ങൾ | 100 |
ആകെ മാർക്ക് | 100 |
പരീക്ഷാ സമയം | 1 മണിക്കൂർ 15 മിനിറ്റ് |
ദേവസ്വം ബോർഡ് മുൻവർഷ ചോദ്യപേപ്പറുകൾ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. 2006 മുതൽ 2023 വരെ KDRB നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ആണ് ഈ PDF ൽ അടങ്ങിയിരിക്കുന്നത്. കൂടാതെ സ്പെഷ്യൽ ടോപ്പിക്സിൽ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആഡ് ചെയ്തിരിക്കുന്നു. ഡെമോ ലഭിക്കാനും മുഴുവൻ PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്
തിരുവിതാംകൂർ ദേവസ്വത്തിൽ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ എന്നീ തസ്തികകളിലേയ്ക്കും ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ മാതൃഭാഷ, ചോദ്യഭാഷ എന്നിവ തമിഴ് അല്ലെങ്കിൽ കന്നട എന്ന് അവകാശപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്ക് മാത്രം പരീക്ഷാസമയത്ത് അവർ ആവശ്യപ്പെടുന്ന പക്ഷം പ്രാദേശിക ഭാഷ (മലയാളം/തമിഴ്/കന്നട) ഒഴികെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുളള മറ്റ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ തമിഴ്/കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചോദ്യപേപ്പർ നൽകുന്നതാണ്. പ്രാദേശികഭാഷകളിലെ (മലയാളം/തമിഴ്/കന്നട) വ്യാകരണം, ഭാഷാനൈപുണ്യം, അവധാരണം, വിവർത്തനം എന്നിവയെ അടിസ്ഥാനമാക്കിയുളള ചോദ്യങ്ങൾ ബന്ധപ്പെട്ട ഭാഷകളിലേതായിരിക്കും.
പാർട്ട് I | പൊതുവിജ്ഞാനവും ആനുകാലികവും (General knowledge and Current affairs) |
പാർട്ട് II | ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത (Simple Arithmetic, Mental ability, Test of reasoning) |
പാർട്ട് III | പ്രദേശിക ഭാഷ (ഭാഷാ പരിജ്ഞാനം, വ്യകരണം, പദസഞ്ചയം, വിവർത്തനം) (Regional language – Malayalam/ Tamil/ Kannada) |
പാർട്ട് IV | ജനറൽ ഇംഗ്ലീഷ് (General English) |
പാർട്ട് V | ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ (Temple affiars, Hindu culture, Customs and Traditions, Various Devaswom Boards) |
വിശദമായ സിലബസ്
തിരുവിതാംകൂർ ദേവസ്വത്തിൽ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.
പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദമായ സിലബസ്
പൊതുവിജ്ഞാനവും, ആനുകാലികവും
അന്തർദേശീയ/ ദേശീയ/ പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായിക/ കലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും, ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ – പ്രമുഖ ദേശീയ/ അന്തർദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, സാരഥികൾ.
സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, വിവരവിനിമയ മേഖലകളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും.
കായിക രംഗത്തെ ഇന്ത്യൻ കുതിപ്പ് – ഒളിമ്പിക്സ് ഉൾപ്പെടെ മറ്റ് അന്തർദേശീയ/ദേശീയ മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യം – കൈവരിച്ച നേട്ടങ്ങൾ, അർജുന അവാർഡ് ജേതാക്കൾ – പ്രധാന കായിക മത്സരങ്ങൾ, ജേതാക്കൾ.
ഗതാഗതം – റോഡുകൾ, റെയിൽവേ, ജലപാതകൾ, വ്യോമയാനം – രാജ്യത്തിന്റെ അടിസ്ഥാന വികസത്തിനും സാമൂഹ്യ പുരോഗതിയ്ക്കും അവ വഹിയ്ക്കുന്ന പങ്ക് – ദേശീയ പാതകൾ, സംസ്ഥാന പാതകൾ. ഇൻഡ്യൻ റെയിൽവേ – അന്താരാഷ്ട്ര തീവണ്ടികൾ – വിവിധ റെയിൽവേ സോണുകൾ – മെട്രോ റെയിലുകൾ – അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. ദേശീയ ജലപാതകൾ – കപ്പൽ നിർമ്മാണ ശാലകൾ
ദേശീയ – പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരൻമാർ, അവരുടെ രചനകൾ, കഥാപാത്രങ്ങൾ, തൂലികാ നാമങ്ങൾ – അപരനാമങ്ങൾ – അവാർഡ് ജേതാക്കൾ – കലാ സാഹിത്യ ഭാഷാ പോഷണത്തിനായുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സാരഥികൾ.
ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം – ലക്ഷ്യവും പ്രയോജനവും – ഗ്രാമീണ/ നഗര സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ – മുൻസിപ്പാലിറ്റികൾ, ജില്ലാ/ ഗ്രാമ പഞ്ചായത്തുകൾ, അവയുടെ ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ.
സംസ്ഥാന ഭരണവും ഭരണ സംവിധാനങ്ങളും – മന്ത്രിസഭ – മന്ത്രിമാർ – വകുപ്പുകൾ – ചീഫ് സെക്രട്ടറി – വിവിധ സർക്കാർ വകുപ്പുകൾ. ബോർഡുകൾ, കമ്മീഷനുകൾ, അതോറിറ്റികൾ – ഘടനയും പ്രവർത്തനലക്ഷ്യങ്ങളും. ജില്ലാഭരണം, കളക്ടർമാർ – പ്രധാന ചുമതലകൾ, അധികാരങ്ങൾ.
സഹകരണ മേഖലയിൽ കേരളം കൈവരിച്ച പുരോഗതി – വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ, ഉദ്ദേശ്യ ലക്ഷ്യങ്ങൾ, ഘടന, സാരഥികൾ, കൈവരിച്ച നേട്ടങ്ങൾ – സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ – ഉദ്ദേശ ലക്ഷ്യങ്ങൾ
ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ – ദേശീയോദ്യോനങ്ങൾ – വന്യജീവി സങ്കേതങ്ങൾ – സാമൂഹിക വനവത്കരണ പദ്ധതികൾ പ്രമുഖ പരിസ്ഥിതി സമ്മേളനങ്ങൾ – പരിസ്ഥിതി സംഘടനകൾ – പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, സ്ഥാപനങ്ങൾ – പ്രമുഖ ദേശീയ പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഭാവനകൾ. ഇക്കോ ടൂറിസം.
ഇന്ത്യൻ ഭരണഘടന – ആമുഖം – മൗലികാവകാശങ്ങൾ – മൗലിക കർത്തവ്യങ്ങൾ – നിർദ്ദേശക തത്ത്വങ്ങൾ – ഭരണഘടനാ സ്ഥാപനങ്ങൾ. ദേശീയഗാനം, ദേശീയഗീതം, ദേശീയപതാക എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ.
ഐക്യരാഷ്ട്രസഭ, പിറവിയും ലക്ഷ്യങ്ങളും – ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം – അടിസ്ഥാനതത്വങ്ങൾ – അംഗരാജ്യങ്ങൾ – ഔദ്യോഗികഭാഷകൾ – പ്രധാന ഘടകങ്ങൾ – അനുബന്ധ സംഘടനകൾ – പ്രവർത്തനം – ആസ്ഥാനങ്ങൾ – ഐക്യരാഷ്ട്രദിനം – ആഘോഷലക്ഷ്യങ്ങൾ – മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകൾ – കോമൺവെൽത്ത് – ചേരിചേരാ പ്രസ്ഥാനം, സാർക്ക്, ആസിയാൻ, ബ്രിക്സ് തുടങ്ങിയവ – അംഗരാജ്യങ്ങൾ.
കേന്ദ്ര/ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ, ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ – ഇലക്ഷൻ പരിഷ്കാരങ്ങൾ – ലോകസഭാ/ നിയമസഭാ തെരഞ്ഞെടുപ്പുകൾ
സാമൂഹ്യ നൻമയും, സുരക്ഷയും, സാമൂഹ്യ ഭദ്രതയും, സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള സുപ്രധാന കേന്ദ്ര സംസ്ഥാന നിയമങ്ങൾ – സാമൂഹ്യ സുരക്ഷയ്ക്കും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്ര/സംസ്ഥാന പദ്ധതികൾ, സ്ഥാപനങ്ങൾ.
ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ – അഴിമതി നിയന്ത്രണത്തിനുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, ലോക്‌പാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കേന്ദ്ര സംസ്ഥാന അഴിമതി നിർമ്മാർജന സ്ഥാപനങ്ങൾ, ബ്യൂറോകൾ – അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും.
ആഗോളതാപനം – ഓസോൺ പാളികളുടെ ശോഷണം – കാരണങ്ങൾ – മുൻകരുതലുകൾ – കാലാവസ്ഥാ വ്യതിയാനങ്ങൾ, മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ – ഗ്രീൻ ഹൗസ് ഗ്യാസസ് – ഗ്രീൻ ഹൗസ് ഇഫക്ട്.
വനങ്ങൾ – വനങ്ങളുടെ പ്രാധാന്യം – പ്രത്യക്ഷ പരോക്ഷ ഗണങ്ങൾ – വിവിധ തരം വനങ്ങൾ – ഉഷ്ണമേഖലാവനങ്ങൾ – നിത്യഹരിത വനങ്ങൾ ജൈവ വൈവിധ്യവും സംരക്ഷണവും – വിവിധ ജലസ്രോതസ്സുകൾ – സമുദ്രങ്ങൾ – നദികൾ, തടാകങ്ങൾ – പ്രമുഖ ജലവൈദ്യുത പദ്ധതികൾ വനസംരക്ഷണ നിയമങ്ങൾ – ചട്ടങ്ങൾ – വനം കുറ്റകൃത്യങ്ങൾക്കുളള ശിക്ഷകൾ.
റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും സംബന്ധിച്ച അറിവ് – ട്രാഫിക് നിയമ ലംഘനങ്ങൾ – ട്രാഫിക് നിയമം നടപ്പിലാക്കൽ അധികാരികൾ – റോഡ് സുരക്ഷാ ദിനാചരണം, പ്രാധാന്യവും പ്രസക്തിയും.
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം – കേരളീയ കലാ പാരമ്പര്യം – നാടൻകലകൾ, നാടൻകലാരൂപങ്ങൾ, അനുഷ്ഠാനകലകൾ, പ്രമുഖ കലാകാരന്മാർ, വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ – കോട്ടകൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ.
കേരളത്തിന്റെ ഭൂമിശാസ്ത്രം – ഭുപ്രകൃതി – കാലാവസ്ഥ, നദികൾ, കായലുകൾ, മണ്ണിനങ്ങൾ, സസ്യജന്തു ജാലങ്ങൾ, ഗതാഗതം, വാർത്താവിനിമയം, വ്യവസായം.
പ്രകൃതി ദുരന്തങ്ങൾ – ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ.
പ്രാചീനകേരളം, മധ്യകാല കേരളം, അടിസ്ഥാന വിവരങ്ങൾ.
ആധുനിക കേരളം – യൂറോപ്യൻമാരുടെ വരവ് – ബ്രിട്ടീഷ് ആധിപത്യം – ബ്രിട്ടീഷുകാർക്കെതിരെ നടന്ന ചെറുത്തുനിൽപുകൾ
കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, സാംസ്കാരിക മേഖല, വ്യാവസായിക മേഖല – പുരോഗതിയും നേട്ടങ്ങളും.
സാമൂഹ്യ പരിഷ്കർത്താക്കളും പരിഷ്കരണ പ്രസ്ഥാനങ്ങളും.
ദേശീയ പ്രസ്ഥാനം കേരളത്തിൽ.
ഐക്യ കേരളം – സംസ്ഥാന രൂപീകരണം.
ആനുകാലിക വിഷയങ്ങൾ
ലഘുഗണിതവും, മാനസികശേഷിയും, യുക്തിചിന്തയും
- അംശബന്ധവും അനുപാതവും
- രണ്ട് അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം, നേരനുപാതം, വിപരീതാനുപാതം
- ശതമാനം
- ശരാശരി
- ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും – ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും ഉപയോഗിച്ചുളള ക്രിയകൾ
- ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും – വൃത്തം, ത്രികോണം, ചതുരം
- സമയവും ദൂരവും – അടിസ്ഥാന ആശയങ്ങൾ
- ദിശാബോധം
- അനുക്രമങ്ങൾ – സംഖ്യാനുക്രമങ്ങൾ, അക്ഷര അനുക്രമങ്ങൾ
- സാധ്യതകളുടെ ഗണിതം
General English
- Testing skills of comprehension
- Simple passages followed by comprehension questions (Objective type multiple-choice questions with four answer options)
- Testing Elements of Language
- Vocabulary
- Antonyms – Synonyms
- Change of gender
- Words often confused
- One word substitution
- Spelling test
- Grammar
- Tense – correct use – common errors in using tense
- Concord – subject-verb agreement
- Transformation of sentences
- Preposition
- Passivisation (Active and Passive voice)
- Reporting (Reported speech)
- Article
- Question tags
- Model auxiliaries
- Degrees of comparison
- Error identification/ Spelling
- Adjectives
- Direct and indirect speech
- Commonly used phrasal verbs and idioms
പ്രാദേശിക ഭാഷ – മലയാളം/തമിഴ്/കന്നട
വ്യാകരണം, ഭാഷാനൈപുണ്യം
- വാക്യത്തിന്റെ അന്വയം – പൊരുത്തം, വ്യാകരണവ്യവസ്ഥകൾ എന്നിവ പാലിച്ചും ദോഷങ്ങൾ ഒഴിവാക്കിയും വാക്യങ്ങൾ രചിക്കാനും മെച്ചപ്പെടുത്താനുമുള്ള ശേഷി.
- ലിംഗം, പുരുഷൻ, വിഭക്തി (കാരകം), വചനം – നാമപദങ്ങളുടെ സ്വരൂപം, നാമത്തോടു ചേരുന്ന പ്രത്യയങ്ങൾ, അവ മൂലം ഉണ്ടാകുന്ന അർത്ഥഭേദം എന്നിവ സംബന്ധിച്ച ധാരണ.
- കാലം, പ്രകാരം, അനുപ്രയോഗം – ക്രിയാപദങ്ങളുടെ രൂപഭേദങ്ങൾ, ക്രിയയോടു ചേരുന്ന പ്രത്യയങ്ങൾ, വാക്യത്തിന്റെ അർത്ഥത്തിനുണ്ടാകുന്ന ഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ.
- വിശേഷണം – വിശേഷണപദങ്ങൾ, അവയുടെ ധർമ്മം, പ്രയോഗം തുടങ്ങിയവയിലുള്ള ധാരണ.
- പദനിഷ്പാദനം – വിവിധ വിഭാഗത്തിൽപ്പെട്ട പദങ്ങൾ പലതരത്തിൽ കൂട്ടിച്ചേർത്തും പ്രത്യയങ്ങൾ ചേർത്തും പദനിഷ്പാദനം നടത്താനും അർത്ഥഭേദം തിരിച്ചറിയാനും ഉള്ള ശേഷി.
- ശൈലി – ശൈലികളുടെ അർത്ഥം ഗ്രഹിക്കാനും ഉചിതസന്ദർഭങ്ങളിൽ പ്രയോഗിക്കാനും ഉള്ള ശേഷി.
ക്ഷേത്ര കാര്യങ്ങൾ – ഹൈന്ദവ സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ – വിവിധ ദേവസ്വം ബോർഡുകൾ
കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, അവയുടെ സാമൂഹിക പ്രസക്തിയും, പ്രാധാന്യവും. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ. ക്ഷേത്ര മര്യാദകൾ – ക്ഷേത്രകലകൾ – ക്ഷേത്ര വാദ്യങ്ങൾ – കേരളീയ ക്ഷേത്ര വാസ്തു ശൈലി – അനുഷ്ഠാനകലകൾ – അനുഷ്ഠാന വാദ്യകലകൾ. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ മത ഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ. ഹൈന്ദവാചാര്യൻമാർ, തത്വചിന്തകർ, സാമൂഹിക പരിഷ്കർത്താക്കൾ. ഭക്തി പ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ. വിവിധ ദേവസ്വം ബോർഡുകൾ – ആവിർഭാവം, നിലവിലെ ശ്രേണി ക്രമീകരണവും, ക്ഷേത്ര ഭരണവും. കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡ് – ആവിർഭാവം, കടമകളും ഉത്തരവാദിത്തങ്ങളും ഭരണശ്രേണി ക്രമീകരണവും.
PDF ഡൗൺലോഡ് ചെയ്യാം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ ദേവസ്വത്തിൽ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെ വിശദമായ സിലബസ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും തിരുവിതാംകൂർ ദേവസ്വത്തിൽ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.
[…] Detailed Syllabus PDF […]
[…] Download Syllabus […]