കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – ഡൗൺലോഡ് PDF (Kerala Devaswom Board Exam Calendar February 2024 – Download PDF): കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ഫെബ്രുവരി മാസത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡുകളിലേക്കുള്ള പരീക്ഷകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം തളി (Part Time Tali), പാർട്ട് ടൈം കഴകം കം വാച്ചർ (Part Time Kazhakam Cum Watcher), പബ്ലിക്ക് റിലേഷൻസ് ഓഫീസർ (Public Relations Officer) തുടങ്ങിയ പരീക്ഷകളാണ് 2024 ഫെബ്രുവരി മാസം നടത്താൻ പോകുന്നത്. ഒരു കോമൺ പരീക്ഷയും മറ്റൊരു പരീക്ഷയുമാണ് ഈ മൂന്ന് എക്സാമുകൾക്കുമായി നടക്കാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
പ്രധാന വിവരങ്ങൾ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള ദേവസ്വം ബോർഡ് 2024 ഫെബ്രുവരി പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻ | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | പരീക്ഷ തിയ്യതി |
വിഷയം | കേരള ദേവസ്വം ബോർഡ് ഫെബ്രുവരി 2024 പരീക്ഷാ കലണ്ടർ |
ആകെ പരീക്ഷകൾ | 3 |
ഒഫീഷ്യൽ വെബ്സൈറ്റ് | http://kdrb.kerala.gov.in/ |
പരീക്ഷാ തിയ്യതിയും സിലബസും
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ഫെബ്രുവരി മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.
3 പരീക്ഷകളാണ് 2024 ഫെബ്രുവരി മാസം നടത്താൻ പോകുന്നത്. 2 പരീക്ഷകൾക്ക് കൂടി 1 കോമൺ പരീക്ഷയും മറ്റൊരു പരീക്ഷയുമാണ് നടത്തുന്നത്. വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 100 മാർക്കിന്റെ OMR പരീക്ഷയാണ് നടത്തുന്നത്. ഒരു മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷ എഴുതാൻ ലഭിക്കുക. ഇംഗ്ലീഷ്, മലയാളം/ തമിഴ്/ കന്നട ഭാഷയിൽ ആയിരിക്കും പരീക്ഷ.
കാറ്റഗറി നംബർ | പോസ്റ്റിന്റെ പേരും ദേവസ്വവും | പരീക്ഷാ തിയ്യതിയും സമയവും |
02/2023 | പാർട്ട് ടൈം തളി (Part Time Tali) | 04-02-2024 ഞായർ 10:30 AM to 12:15 PM |
03/2023 | പാർട്ട് ടൈം കഴകം കം വാച്ചർ (Part Time Kazhakam Cum Watcher) | |
11/2023 | പബ്ലിക്ക് റിലേഷൻസ് ഓഫീസർ (Public Relations Officer) | 18-02-2024 ഞായർ 10:00 AM to 12:30 PM |
പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന് പുറമെ അവരുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു ID കാർഡിന്റെ ഒറിജിനൽ പരിശോധനക്ക് ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിലെ ദേവജാലികയിൽ നിന്നും ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
സിലബസ്
കേരള ദേവസ്വം ബോർഡ് 2024 ഫെബ്രുവരി മാസം നടത്തുന്ന പരീക്ഷകളുടെ വിശദമായ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസിൽ വരുന്ന പ്രധാന വിഷയങ്ങൾ താഴെ കൊടുക്കുന്നുണ്ട്. കൂടാതെ വിശദ്ദമായ സിലബസും താഴെ കൊടുത്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത് എടുത്ത് പഠനം തുടരുക.
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ
പാർട്ട് I | പൊതുവിജ്ഞാനവും ആനുകാലികവും (General knowledge and Current affairs) |
പാർട്ട് II | ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത (Simple Arithmetic, Mental ability, Test of reasoning) |
പാർട്ട് III | പ്രദേശിക ഭാഷ (ഭാഷാ പരിജ്ഞാനം, വ്യകരണം, പദസഞ്ചയം, വിവർത്തനം) (Regional language – Malayalam/ Tamil/ Kannada) |
പാർട്ട് IV | ജനറൽ ഇംഗ്ലീഷ് (General English) |
പാർട്ട് V | ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ (Temple affiars, Hindu culture, Customs and Traditions, Various Devaswom Boards) |
വിശദമായ സിലബസ് ലഭിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
പബ്ലിക്ക് റിലേഷൻസ് ഓഫീസർ
പാർട്ട് I | |
(1) | മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള വിവർത്തനം |
(2) | ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുള്ള വിവർത്തനം |
(3) | പത്രക്കുറിപ്പ് തയ്യാറാക്കൽ |
പാർട്ട് II | |
(1) | പബ്ലിക്ക് റിലേഷൻസ് വിഷയങ്ങൾ |
പാർട്ട് III | |
(1) | ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ |
വിശദമായ സിലബസ് ലഭിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
ദേവസ്വം ബോർഡ് മുൻവർഷ ചോദ്യപേപ്പറുകൾ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. 2006 മുതൽ 2023 വരെ KDRB നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ആണ് ഈ PDF ൽ അടങ്ങിയിരിക്കുന്നത്. കൂടാതെ സ്പെഷ്യൽ ടോപ്പിക്സിൽ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആഡ് ചെയ്തിരിക്കുന്നു. ഡെമോ ലഭിക്കാനും മുഴുവൻ PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
PDF ഡൗൺലോഡ് ചെയ്യാം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ഫെബ്രുവരി മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ദേവസ്വം ബോർഡ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.