കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഡിസംബർ 2023 – ഡൗൺലോഡ് PDF: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2023 ഡിസംബർ മാസത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലേക്കുള്ള പരീക്ഷകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം സ്വീപ്പർ, കൂടൽമാണിക്യം ദേവസ്വത്തിലേക്കുള്ള പ്യൂൺ, കൂടൽമാണിക്യം ദേവസ്വത്തിലേക്കുള്ള കഴകം, ഈ 3 പോസ്റ്റുകളിലേക്കുള്ള പരീക്ഷകളാണ് 2023 ഡിസംബറിൽ നടക്കാൻ പോകുന്നത്. ഈ 3 പോസ്റ്റുകളിലേക്കും കൂടി ഒരൊറ്റ പൊതു പരീക്ഷയാണ് നടത്തുന്നത്.
കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഡിസംബർ 2023 – പ്രധാന വിവരങ്ങൾ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള ദേവസ്വം ബോർഡ് 2023 ഡിസംബർ പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻ | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | പരീക്ഷ തിയ്യതി |
വിഷയം | കേരള ദേവസ്വം ബോർഡ് ഡിസംബർ 2023 പരീക്ഷാ കലണ്ടർ |
ആകെ പരീക്ഷകൾ | 3 |
ഒഫീഷ്യൽ വെബ്സൈറ്റ് | http://kdrb.kerala.gov.in/ |
കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഡിസംബർ 2023 – പരീക്ഷാ തിയ്യതിയും സിലബസും
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2023 ഡിസംബർ മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.
3 പരീക്ഷകളാണ് 2023 ഡിസംബർ മാസം നടത്താൻ പോകുന്നത്. ഈ 3 പരീക്ഷകൾക്കും കൂടി ഒരൊറ്റ കോമൺ പരീക്ഷയാണ് നടത്തുന്നത്. 17-12-2023 ഞായറാഴ്ച രാവിലെ 10:30 മുതൽ 12:15 വരെയാണ് പരീക്ഷാ സമയം. 100 മാർക്കിന്റെ OMR പരീക്ഷയാണ് നടത്തുന്നത്. ഒരു മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷ എഴുതാൻ ലഭിക്കുക. മലയാള ഭാഷയിൽ ആയിരിക്കും പരീക്ഷ.
കാറ്റഗറി നംബർ | പോസ്റ്റിന്റെ പേരും ദേവസ്വവും | പരീക്ഷാ തിയ്യതിയും സമയവും |
23/2022 | പാർട്ട് ടൈം സ്വീപ്പർ – ഗുരുവായൂർ ദേവസ്വം ബോർഡ് | 17-12-2023 ഞായർ 10:30 AM to 12:15 PM |
16/2023 | പ്യൂൺ – കൂടൽമാണിക്യം ദേവസ്വം | 17-12-2023 ഞായർ 10:30 AM to 12:15 PM |
17/2023 | കഴകം – കൂടൽമാണിക്യം ദേവസ്വം | 17-12-2023 ഞായർ 10:30 AM to 12:15 PM |
പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന് പുറമെ അവരുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു ID കാർഡിന്റെ ഒറിജിനൽ പരിശോധനക്ക് ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിലെ ദേവജാലികയിൽ നിന്നും ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഡിസംബർ 2023 – സിലബസ്
ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം സ്വീപ്പർ, കൂടൽമാണിക്യം ദേവസ്വത്തിലേക്കുള്ള പ്യൂൺ, കൂടൽമാണിക്യം ദേവസ്വത്തിലേക്കുള്ള കഴകം, ഈ 3 പരീക്ഷകൾക്കും വേണ്ടി ഒരു പരീക്ഷയാണ് നടത്തുന്നത്. ഈ പരീക്ഷകളുടെ വിശദമായ സിലബസും KDRB പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസിൽ വരുന്ന പ്രധാന വിഷയങ്ങൾ താഴെ കൊടുക്കുന്നുണ്ട്. കൂടാതെ വിശദ്ദമായ സിലബസും താഴെ കൊടുത്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത് എടുത്ത് പഠനം തുടരുക.
പാർട്ട് I | പൊതുവിജ്ഞാനവും ആനുകാലികവും |
പാർട്ട് II | ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത |
പാർട്ട് III | ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ |
പാർട്ട് IV | പ്രദേശിക ഭാഷ (ഭാഷാ പരിജ്ഞാനം, വ്യകരണം, പദസഞ്ചയം, വിവർത്തനം) |
വിശദമായ സിലബസ് ലഭിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഡിസംബർ 2023 – PDF ഡൗൺലോഡ് ചെയ്യാം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2023 ഡിസംബർ മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ദേവസ്വം ബോർഡ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.
[…] – ഡൗൺലോഡ് PDF: കേരള ദേവസ്വം ബോർഡ് 2023 ഡിസംബർ 17 ന് നടത്തുന്ന ഗുരുവായൂർ ദേവസ്വം […]