ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ പരീക്ഷകൾക്ക് അപേക്ഷിച്ചവർ ശ്രെദ്ധിക്കുക. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്പർ : 03/2025), ഗാർഡനർ (കാറ്റഗറി നമ്പർ : 04/2025), കൗ ബോയ് (കാറ്റഗറി നമ്പർ : 05/2025), ലിഫ്റ്റ് ബോയ് (കാറ്റഗറി നമ്പർ : 06/2025), റൂം ബോയ് (കാറ്റഗറി നമ്പർ : 07/2025), ലാമ്പ് ക്ലീനർ (കാറ്റഗറി നമ്പർ : 14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസ്സിസ്റ്റന്റ് (കാറ്റഗറി നമ്പർ : 17/2025), കൃഷ്ണനാട്ടം ഗ്രീൻ റൂം സെർവന്റ് (കാറ്റഗറി നമ്പർ : 18/2025), ആയ (GDEMS) (കാറ്റഗറി നമ്പർ : 30/2025), ഓഫീസ് അറ്റൻഡന്റ് (GDEMS)(കാറ്റഗറി നമ്പർ : 31/2025), സ്വീപ്പർ (GDEMS) (കാറ്റഗറി നമ്പർ : 32/2025) തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ 2025 ജൂലൈ 20 ന് ഉച്ചകഴിഞ്ഞ് 01.30 മണി മുതൽ 03.15 മണി വരെ തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്.
ടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് 05.07.2025 ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.