കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി നേടാൻ ഒരു കിടിലൻ അവസരം. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിനിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 6 ഒഴിവുണ്ട്. പ്രതിമാസം 10,000 രൂപ യാണ് ശമ്പളം. മികവിനനുസരിച്ച് ഇൻസെൻറ്റീവ് ലഭിക്കും.
പ്ലസ്ടു വിജയം ആണ് യോഗ്യത. ഡ്രൈവിങ് ലൈസൻസ് വേണം. കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. 20 മുതൽ 36 വയസ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലായി അയക്കണം.
വിലാസം: Managing Director, Kerala State Cashew Development Corporation Ltd, Mundakkal, Kollam
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മേയ് 26 ആണ്. ഒഫീഷ്യൽ വെബ്സൈറ്റ്: www.cashewcorporation.com