കേന്ദ്രസർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇപ്പോൾ 83 പുതിയ അവസരം വന്നിരിക്കുന്നു. 33 മാർക്കറ്റിങ് ഓഫീസർ, 15 അസി. റിസർച്ച് ഓഫീസർ തുടങ്ങിയ പോസ്റ്റുകളാണ് വന്നിരിക്കുന്നത്. കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 ഒഴിവുകളുണ്ട്. വിജ്ഞാപന നമ്പർ 09/2024 ആണ്.
അസിസ്റ്റന്റ് കമ്മിഷണർ (കോ-ഓപ്പറേഷൻ ക്രെഡിറ്റ്)
ജനറൽ വിഭാഗത്തിൽ 1 ഒഴിവാണ് ഉള്ളത്. കൃഷിമന്ത്രാലയത്തിലേക്കാണ് നിയമനം.
ടെസ്റ്റ് എൻജിനീയർ
ജനറൽ വിഭാഗത്തിൽ 1 ഒഴിവാണ് ഉള്ളത്. ഫാം മെഷീനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി മന്ത്രാലയത്തിലേക്കാണ് നിയമനം
മാർക്കറ്റിങ് ഓഫീസർ (ഗ്രൂപ്പ് I)
ആകെ 33 ഒഴിവുകളാണ് വന്നിരിക്കുന്നത് (ജനറൽ-12, ഇ.ഡബ്ല്യു.എസ്-8, ഒ.ബി.സി-1, എസ്.സി-8, എസ്.ടി-4) (ഭിന്നശേഷിക്കാർ-7), ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിങ് ആൻഡ് ഇൻസ്പെക്ഷൻ, കൃഷി മന്ത്രാലയത്തിലേക്കാണ് നിയമനം.
സയന്റിഫിക് ഓഫീസർ (മെക്കാനിക്കൽ)
ജനറൽ വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. നാഷണൽ ടെസ്റ്റ് ഹൗസ്, ഉപഭോക്തൃകാര്യ മന്ത്രാലയത്തിലേക്കാണ് നിയമനം
ഫാക്ടറി മാനേജർ:
1 (ജനറൽ), സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കസൗലി, ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം.
അസിസ്റ്റന്റ് മൈനിങ് എൻജി നീയർ:
7 (ജനറൽ-4, എസ്.സി.-2, എസ്.ടി.-1) (ഭിന്ന ശേഷിക്കാർ-1), ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, ഖനി മന്ത്രാലയം.
അസിസ്റ്റന്റ് റിസർച്ച് ഓഫീസർ:
15 (ജനറൽ -8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-2, എസ്.ടി.-1), ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്.
ട്രെയിനിങ് ഓഫീസർ (വിമൻ ട്രെയിനിങ്):
ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ്-1 (എസ്.സി.), ബാംബൂ വർക്സ് -1 (ജനറൽ), കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി-2 (എസ്.സി.-1, എസ്.ടി.-1), കോസ്മറ്റോളജി-2 (ജനറൽ-1, എസ്. ടി.-1), ഡ്രോട്ട്സ്മാൻ സിവിൽ-1 (ജനറൽ), ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി-2 (ജനറൽ 2), ഫ്രൂട്ട് ആൻഡ് വെജിറ്റബിൾസ് പ്രോസസിങ്-1 (ജനറൽ), മീഡിയാ റിസോഴ്‌സ് സെന്റർ-1 (ജനറൽ), പ്രിൻസിപ്പിൾസ് ഓഫ് ടീച്ചിങ്-4 (ഒ.ബി.സി.-3, എസ്.ടി.-1), ടെക്നിക്കൽ ഓഫീസർ-1 (ജനറൽ). ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്, നൈപുണ്യ വികസന-സംരഭകത്വ മന്ത്രാലയം.
പ്രൊഫസർ:
സിവിൽ എൻജി നീയറിങ്-1 (ജനറൽ), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-1 (ജനറൽ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-1 (ജനറൽ). ഡോ.ബി. ആർ. അംബേദ്‌കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോർട്ട് ബ്ലെയർ, ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്‌മിനിസ്ട്രേഷൻ.
അസോസിയേറ്റ് പ്രൊഫസർ:
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -1 (ജനറൽ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-1 (ജനറൽ). ഡോ.ബി.ആർ. അംബേ ദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോർട്ട് ബ്ലെയർ, ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനി സ്ട്രേഷൻ.
അസിസ്റ്റന്റ് പ്രൊഫസർ :
സിവിൽ എൻജിനീയറിങ്-1 (ഒ.ബി. സി.), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -1 (ജനറൽ). ഡോ.ബി.ആർ. അംബേദ്‌കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോർട്ട് ബ്ലെയർ, ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ.
വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ www.upsconline.nic.in വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മേയ് 30.