₹0.00

No products in the cart.

HomeJobNews500/2023 - കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
500/2023 - കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് അഥവാ കേരള ബാങ്കിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആകാം. ഡിഗ്രിയും ടൈപ്പ് റൈറ്റിങ്ങ് യോഗ്യതയും ഉള്ളവർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് [Confidential Assistant] ആകാം. 30 നവംബർ 2023 മുതൽ 03 ജനുവരി 2024 വരെ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കാറ്റഗറി നമ്പർ 500/2023 ആയ ഈ പോസ്റ്റ് സ്‌റ്റേറ്റ് വൈഡ് ആയാണ് അപേക്ഷിക്കാൻ സാധിക്കുക. 20280 രൂപ മുതൽ 54720 രൂപ വരെയാണ് ശമ്പള സ്കെയിൽ വരുന്നത്. ഡിഗ്രിയും ടൈപ്പ് റൈറ്റിങ്ങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് കേരള PSC യുടെ വൺടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 18 മുതൽ 40 വയസുവരെയാണ് പ്രായപരിധി.

- Advertisement -

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ന് അപേക്ഷിക്കാൻ ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ നോക്കാം.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിനോട്ടിഫിക്കേഷൻ
വിഷയംകോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024
പരീക്ഷയുടെ പേര്കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
വകുപ്പ്കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്)
കാറ്റഗറി നംബർ500/2023
പ്രായ പരിധി18 – 40
അപേക്ഷ അയക്കാൻ ആരംഭിക്കുന്നത്30-11-2023
അവസാന തിയ്യതി03-01-2024
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – ശമ്പളം

കേരള PSC നടത്തുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്) വകുപ്പുകളിലേക്കുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷക്ക് ലഭിക്കുന്ന ശമ്പളം 20,280 രൂപ മുതൽ 54,720 രൂപ വരെയാണ്.

പോസ്റ്റ്സാലറി
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്₹ 20280 – 54720 /-

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – ഒഴിവുകൾ

കേരള PSC നടത്തുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്) വകുപ്പുകളിലേക്കുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷ സംസ്ഥാന തലത്തിൽ ആണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ തവണ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷക്ക് മെയിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളുടെ എണ്ണവും അതിൽ നിയമനം നടന്ന എണ്ണവും നോക്കി വേണം അപേക്ഷിക്കുവാൻ. കേരളത്തിൽ മൊത്തം വന്നിരിക്കുന്ന ഒഴിവുകൾ നോക്കാം. (ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം)

പോസ്റ്റ്ഒഴിവുകൾ
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്14 (പതിനാല്)

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – പ്രായപരിധി

18 വയസു മുതൽ 40 വയസുവരെ പ്രായമുള്ളർക്കാണ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അതായത് 02:01:1983 നും 01:01:2005 നും ഇടയിൽ ജനിച്ചവർക്കാണ് അവസരം (രണ്ടു തിയ്യതികളും ഉൾപ്പെടെ). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. SC/ST വിഭാഗക്കാർക്ക് 5 വയസ്സും OBC വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതായിരിക്കും.

- Advertisement -
പോസ്റ്റ്പ്രായപരിധി
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്18 – 40
Only candidates born between 02.01.1983 and 01.01.2005

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – യോഗ്യത

ഡിഗ്രിയും ടൈപ്പ് റൈറ്റിങ്ങ് യോഗ്യതയും ഉള്ളവർക്കാണ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾ താഴെ പട്ടികയിൽ നോക്കുക

പോസ്റ്റ്യോഗ്യത
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്1. യു. ജി. സി. അംഗീകൃത സർവകലാശാലയിൽ/ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനത്തിൽ / കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നുമുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിലുള്ള (കെ. ജി. റ്റി. ഇ. / എം. ജി. റ്റി. ഇ. ) ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ്ങും അല്ലെങ്കിൽ തത്തുല്യ യോഗ്യത.
(കുറിപ്പ്: ജനുവരി, 2002 ന് മുൻപ് കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിങ് പാസായവർ നിർബന്ധമായും കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇതിന്റെ തത്തുല്യമായ യോഗ്യത അപേക്ഷ സമർപ്പിക്കുന്ന അവസാന തിയതിക്ക് മുൻപായി നേടിയിരിക്കണം.)
3. മലയാളം (കെ.ജി.റ്റി.ഇ.) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
4. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (കെ. ജി. റ്റി. ഇ. / എം. ജി. റ്റി. ഇ. ) ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
5. ഷോർട്ട് ഹാൻഡ് മലയാളം (കെ.ജി.റ്റി.ഇ.) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രൊബേഷൻ:

ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ രണ്ട് വർഷത്തെ സർവ്വീസിനുള്ളിൽ ഒരു (1) വർഷം പ്രൊബേഷനിലായിരിക്കും.

കുറിപ്പ്:

  1. പ്രൊബേഷണർ സേവനക്രമീകരണത്തിന് യോഗ്യനാണോ അല്ലയോ എന്ന് വിലയിരുത്തുന്നതിന് പ്രൊബേഷൻ കാലാവധി രണ്ട് വർഷക്കാലത്തേയ്ക്ക് നീട്ടുവാൻ നിയമനാധികാരിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
  2. KCS ചട്ടം 184 പ്രകാരമുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ബാധകമായിരിക്കും.

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – അപേക്ഷിക്കേണ്ട വിധം

കേരള PSC യുടെ വൺടൈം രജിസ്ട്രേഷൻ ചെയ്തവർക്കാണ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കുക.

  • കേരള PSC യുടെ വൺടൈം പ്രൊഫൈലിൽ user ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
  • ഹോം പേജിൽ കാണുന്ന Notification എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  • അതിൽ State-wide – Direct – General എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇതിൽ 500/2023 കാറ്റഗറി കോഡായ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്ന പോസ്റ്റിന് നേരെ കാണുന്ന Check Eligibility എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിൽ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക
  • അതിന് ശേഷം നിങ്ങൾ Upload ചെയ്ത ഫോട്ടോയിൽ കാണുന്ന പേരും തിയ്യതിയും രേഖപ്പെടുത്തുക
  • താഴെ കാണുന്ന 4 കോളത്തിൽ ടിക്ക് ചെയ്ത ശേഷം Next അടിക്കുക.
  • ഈ പോസ്റ്റിന് അപേക്ഷിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ട് എന്നതിൽ Yes കൊടുക്കുക. കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • അതിന് ശേഷം പരീക്ഷ എഴുതേണ്ട ജില്ലയും താലൂക്കും സെലക്ട് ചെയ്ത് കൺഫോർമേഷൻ ആയി OK കൊടുക്കുക.
  • താഴെ ചതുരത്തിൽ ടിക്ക് കൊടുത്ത് Preview Application കൊടുക്കുക
  • അടുത്ത വിൻഡോയിൽ ഏറ്റവും താഴെ ചതുരത്തിൽ ടിക്ക് കൊടുക്കുക
  • അവസാനമായി Submit Application കൊടുത്ത് അപേക്ഷ പൂർത്തിയാക്കുക.

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – പരീക്ഷയെ കുറിച്ച്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്) ലേക്കുള്ള കോൺഫിഡൻസ് അസിസ്റ്റന്റ് നല്ല ഒരു പോസ്റ്റ് ആണ്. ജനറൽ പരീക്ഷകൾ എഴുതാൻ വളരെ അധികം ആളുകൾ ഉണ്ടായിരിക്കും. എന്നാൽ ഇതു പോലുള്ള ട്രേഡ് ബെയ്സ്ഡ് ആയിട്ടുള്ള പരീക്ഷകൾക്ക് ആളുകൾ കുറവായിരിക്കും. അതു കൊണ്ടു തന്നെ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ നല്ല രീതിയിൽ പഠിച്ചാൽ ഉറപ്പായും ജോലി കിട്ടും. ഉയർന്ന റാങ്ക് നേടണം എന്ന് മാത്രം. കഴിഞ്ഞ തവണത്തെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ് തന്നെ ഇത്തവണത്തെയും സിലബസ് ആകാനാണ് ചാൻസ്. 100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാകുക. 1 മണിക്കൂറും 30 മിനിറ്റും ആയിരിക്കും പരീക്ഷാ സമയം. സ്റ്റേറ്റ്മെന്റ് ടൈപ്പ് ചോദ്യങ്ങൾ അധികം ഇത്തവണ പ്രതീക്ഷിക്കണം. സിലബസും മുൻവർഷ ചോദ്യ പേപ്പറുകളും ഉപയോഗിച്ച് രീതിയിൽ പഠിച്ച് ഉയർന്ന റാങ്ക് തന്നെ വാങ്ങുവാൻ എല്ലാവരും ശ്രെമിക്കണം. ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ.

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – മുൻവർഷ ചോദ്യങ്ങൾ

കേരള PSC നടത്തിയ മുൻവർഷ ചോദ്യങ്ങൾ പഠിക്കുന്നത് നല്ല രീതിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും. അതിനായി Year Based PDF കൾ തയ്യാറാക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്താൽ ഡെമോ ലഭിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർക്ക് മുഴുവൻ PDF ഉം വാങ്ങാവുന്നതാണ്.

- Advertisement -
Typist, Stenographer and Confidential Assistant Previous Year Question Paper PDFClick Here
Kerala PSC 2021 Full Year Question Paper PDFClick Here
Kerala PSC 2022 Full Year Question Paper PDFClick Here
Kerala PSC 2023 Full Year Question Paper PDFClick Here

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

കേരള PSC യുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷയുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷനും ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്കും താഴെ കൊടുക്കുന്നു.

നോട്ടിഫിക്കേഷൻClick Here
ഔദ്യോഗിക വെബ്സൈറ്റ്Click Here
അപേക്ഷിക്കുകClick Here

500/2023 – കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ 2024 – ഇതും കൂടി

കേരള PSC യുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നവർ എല്ലാവരും തന്നെ അപേക്ഷിക്കുക. യോഗ്യത ഉള്ള നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക. ഈ ഒരു പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. Easy PSC യുടെ ടെലഗ്രാം ഗ്രൂപ്പിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാവാൻ താഴെ ക്ലിക്ക് ചെയ്യുക.

- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles