ഇവിടെ നമ്മൾ നോക്കുന്നത് 2024 ജൂലായ് 27 ന് തിരുവനന്തപുരം ജില്ലയിലേക്ക് നടന്ന ക്ലാർക്ക് പരീക്ഷയുടെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും ആണ്. അടുത്ത പരീക്ഷക്ക് തയ്യാറെടുക്കുന്നവർ തീർച്ചയായും നോക്കിയിരിക്കേണ്ടതാണ് ഈ ഭാഗം. ഒരേ തസ്തികയിലേക്ക് വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുമ്പോൾ ആദ്യ പരീക്ഷയിലെ ചോദ്യങ്ങൾ അതേ പോലെയോ, അതുമായി ബന്ധപ്പെട്ട വസ്തുതകളോ അടുത്ത ഘട്ട പരീക്ഷകളിൽ ആവർത്തിക്കാറുണ്ട്. ആ വർഷം നടന്ന മറ്റ് പരീക്ഷകളുടെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും ഇത്തരത്തിൽ നോക്കിയിരിക്കണം. കേരള PSC 2024 ൽ നടത്തിയ LDC പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും നോക്കാം. തന്നിരിക്കുന്നവ എല്ലാം ചെറിയ വിവരണങ്ങളാണ്. കൂടുതൽ വിവരങ്ങളും അത് മായി ബന്ധപ്പെട്ട വിവരങ്ങളും നിങ്ങൾ അധികമായി നോക്കി ഇരിക്കണം.
- Name Of Exam: Clerk – Thiruvananthapuram
- Department: Various
- Question Paper Code: 094/2024
- Date Of Exam: 27-07-2024
1. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?
- വൈക്കം സത്യാഗ്രഹം
- ചാന്നാർ ലഹള
- ക്ഷേത്രപ്രവേശന വിളംബരം
- മലബാർ കലാപം
- i, ii, iv, iii
- ii, iv, i, iii
- iv, ii, i, iii
- ii, i, iv, iii
- തന്നിരിക്കുന്നവയിൽ ഓരോന്നിന്റെയും നടന്ന വർഷങ്ങൾ അറിഞ്ഞിരുന്നാൽ ഉത്തരം എഴുതാവുന്ന ഒരു ചോദ്യം ആണ് ഇത്. വൈക്കം സത്യാഗ്രഹം 1924- 25, ചാന്നാർ ലഹള 1859, ക്ഷേത്ര പ്രവേശന വിളമ്പരം 1936, മലബാർ കലാപം 1921. ഈ വർഷങ്ങൾ അറിയുക ആണെങ്കിൽ എളുപ്പത്തിൽ ഉത്തരത്തിലേക്ക് എത്തി ചേരാൻ സാധിക്കും. ഇതിൽ ആദ്യം ചാന്നാർ ലഹള, പിന്നീട് മലബാർ കലാപം, പിന്നീട് വൈക്കം സത്യാഗ്രഹം, പിന്നീട് ക്ഷേത്ര പ്രവേശന വിളമ്പരം.
- ഈ ഓർഡറിൽ വരുന്നത് ഓപ്ഷൻ B ആണ്.
വൈക്കം സത്യാഗ്രഹം
- വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡുകളിലൂടെ അവർണ ഹിന്ദുക്കൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാൻ വേണ്ടി നടത്തിയ സമരം.
- 1924-25 കാലയളവിൽ നടന്നു.
- സത്യാഗ്രഹം സംഘടിപ്പിക്കാൻ മുൻകൈ എടുത്ത നേതാവ്: ടി.കെ. മാധവൻ
- സത്യാഗ്രഹം ആരംഭിച്ചത്: 1924 മാർച്ച് 30
- ആദ്യ ദിവസത്തെ സത്യാഗ്രഹികൾ: ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, കുഞ്ഞാപ്പി
- വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകൾ ജാതിമത ഭേദമന്യേ എല്ലാവർക്കും തുറന്ന് കൊടുക്കാൻ തിരുവിതാംകൂർ ഭരണകൂടം തീരുമാനിച്ചത്: 1925 നവംബർ 23
ചാന്നാർ ലഹള
- ചാന്നാർ സ്തീകൾക്ക് മാറുമറക്കാനുള്ള അവകാശത്തിനായി നടന്ന സമരം.
- ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്: വൈകുണ്ഠസ്വാമികൾ
- ചാന്നാർ സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ്: ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മ
- മാറുമറക്കാനുള്ള അവകാശം നൽകിയത്: 1859 ജൂലായ് 26
ക്ഷേത്രപ്രവേശന വിളമ്പരം
- തിരുവിതാംകൂറിലെ അവർണ്ണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച് പുറപ്പെടുവിച്ച വിളംമ്പരം
- കേരളത്തിന്റെ മഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നു
- ക്ഷേത്രപ്രവേശന വിളമ്പരം പുറപ്പെടുവിച്ച തിയ്യതി: 1936 നവംബർ 12
- വിളമ്പരം പുറപ്പെടുവിച്ച ഭരണാധികാരി: ചിത്തിര തിരുനാൾ ബാലരാമവർമ്മ
- ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്: മഹാത്മാ ഗാന്ധി
- ക്ഷേത്രപ്രവേശന വിളമ്പരം എഴുതി തയ്യാറാക്കിയത്: ഉള്ളൂർ എസ്. പരമേശ്വരയ്യർ
മലമ്പാർ കലാപം
- ബ്രിട്ടീഷുകാർക്കെതിരെ 1921 ൽ കേരളത്തിലെ മാപ്പിളമാർ നടത്തിയ കലാപം
- വാഗൺ ട്രാജഡി, പൂക്കോട്ടൂർ സംഭവം എന്നിവ മലമ്പാർ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- മലബാർ കലാപം ആരംഭിച്ചത്: തിരൂരിൽ നിന്ന്
2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
- “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്.
- ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്.
- 1948 ജനുവരി 20-ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു.
- രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്നു.
- i ഉം ii ഉം iii ഉം
- ii മാത്രം
- i ഉം iii ഉം iv ഉം
- iii ഉം iv ഉം
- ഇതിൽ ഓപ്ഷൻ 2 തെറ്റാണ്. ജാലിയൻ വാലാബാഗ് ദുരന്തം നടന്നത് 1919 ഏപ്രിൽ 13 നാണ്
- റൗലക്ട് ആക്ട് എന്ന കരി നിയമം ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയത്: 1919 മാർച്ച്
- വാറണ്ട് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറങ്കിലടക്കാനും റൗലറ്റ് നിയമം ബ്രിട്ടീഷ് ഗവൺമെൻ്റിന് അധികാരം നൽകി
- 1919 ഏപ്രിൽ 13ന് അമൃത്സറിനടുത്തുള്ള ജാലിയൻ വാലാബാഗ് മൈതാനത്തിൽ റൗലറ്റ് ആക്ടിനെതിരെ പ്രതിക്ഷേധിക്കാൻ പൊതുയോഗം സംഘടിപ്പിച്ചു.
- പ്രതിക്ഷേധക്കാർക്കു നേരേ അമൃത്സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ വെടിവെപ്പിന് ഉത്തരവിട്ടു.
- കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ സ്ഥാനം ഉപേക്ഷിക്ഷിച്ചത്: രബീന്ദ്രനാഥ ടാഗോർ
- കൂട്ടക്കൊല അന്വോഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മീഷൻ: ഹണ്ടർ കമ്മീഷൻ
- ലണ്ടനിലെ കാകാസ്റ്റൺ ഹാളിൽ വെച്ച് ജനറൽ ഡയറിനെ ഉദ്ധംസിങ് വെടിവെച്ചു വീഴ്ത്തിയത്: 1940 മാർച്ച് 13
- ഇന്ത്യയിലെ ഭരണപരമായ മാറ്റങ്ങൾ പരിഹരിക്കാനായി ബ്രിട്ടീഷ് സർക്കാരും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും ചേർന്ന് നടത്തിയ വട്ടമേശ സമ്മേളനങ്ങൾ 1930 നവംബർ മുതൽ 1932 ഡിസംബർ വരെ നടന്നു.
- 3 വട്ടമേശ സമ്മേളനങ്ങളാണ് നടന്നത്
- 1931 സെപ്റ്റംബർ 7 മുതൽ ഡിസംബർ 1 വരെ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും പങ്കെടുത്തു.
- മൂന്നാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും പങ്കെടുത്തില്ല.
3. താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (NATO) ബന്ധമില്ലാത്തത് ഏത് ?
- 1949-ലാണ് ഇത് സ്ഥാപിതമായത്.
- ഇതിന്റെ ആസ്ഥാനം ജനീവ ആണ്.
- ഇതിൽ അവസാനമായി ചേർന്ന രാജ്യം സ്വീഡൻ ആണ്.
- റഷ്യാ യുക്രയിൽ യുദ്ധത്തിന് കാരണമായത് ഈ സംഘടനയിൽ ചൈനയുടെ അംഗത്വ പ്രവേശനമാണ്.
- i മാത്രം
- i ഉം ii ഉം
- iv മാത്രം
- ii ഉം iv ഉം
- ഓപ്ഷൻ 2 ഉം 4 ഉം ആണ് ഇതിലെ തെറ്റ് ഉത്തരങ്ങൾ
- 1949 ഏപ്രിൽ 4 ന് നിലവിൽ വന്ന അറ്റ്ലാൻ്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
- ബെൽജിയത്തിലെ ബ്രസൽസിലാണ് ആസ്ഥാനം
4. താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ?
- റോബസ്പിയർ – ജാക്കോബിൻ ക്ലബ്ബ്
- ഏപ്രിൽ തിസീസ് – വി. ഐ. ലെനിൻ
- സ്പിരിറ്റ് ഓഫ് ലോ – വോൾട്ടയർ
- ലോംഗ് മാർച്ച് – മാവോ സേതൂങ്ങ്
- iii മാത്രം
- i ഉം iii ഉം
- i മാത്രം
- ii ഉം iv ഉം
- ഇതിൽ തെറ്റ് ഉത്തരം ഓപ്ഷൻ 3 ആണ്. മോണ്ടെസ്ക്യൂവിൻ്റെ രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള ഗ്രന്ഥമാണ് സ്പിരിറ്റ് ഓഫ് ലോ.
- 1789 ൽ നടന്ന ഫ്രഞ്ച് വിപ്ലവമാണ് വിപ്ലവങ്ങളുടെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്നത്.
- ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി: ലൂയി പതിനാറാമൻ
- വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകൻമാരാണ് റൂസ്സോ, വോൾട്ടയർ, മോണ്ടസ്ക്യൂ എന്നിവർ
5. താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു.
- 1988 ജനുവരി 20-ന് അന്തരിച്ചു.
- 1987-ൽ ഭാരതരത്നം ലഭിച്ചു.
- ഖുദായ് ഖിദ്‌മത്ത് ഗാർ എന്ന സംഘടന രൂപീകരിച്ചു.
- i ഉം iv ഉം
- ii ഉം iii ഉം
- iv മാത്രം
- എല്ലാം
- തന്നിരിക്കുന്നവയിൽ എല്ലാം ശരി ഓപ്ഷനുകളാണ്.
- ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച പാക് പൗരനാണ് ഖാൻ അബ്ദുൾ ഗാഫർ ഖാൻ
- ഭാരത രത്നം ലഭിക്കുന്ന ആദ്യ വിദേശി
- അമേരിക്കൻ ഗാന്ധി: മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ)
- കേരള ഗാന്ധി: കെ. കേളപ്പൻ
- ബർദോളി ഗാന്ധി: സർദാർ വല്ലഭായ് പട്ടേൽ
6. സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?
- ഇത് രൂപീകരിച്ചത് 1953-ലാണ്.
- ഇത് ഷാ കമ്മീഷൻ എന്ന പേരിലും അറിയപ്പെടുന്നു.
- ഫസൽ അലി, എച്ച്. എൻ. കുൻസ്രു എന്നിവർ ഇതിൽ അംഗങ്ങളായിരുന്നു.
- ഈ കമ്മീഷന്റെ നിർദ്ദേശപ്രകാരം ആദ്യം രൂപീകരിച്ച സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.
- i ഉം ii ഉം
- ii മാത്രം
- iii ഉം iv ഉം
- i ഉം iii ഉം iv ഉം
- സംസ്ഥാന അതിർത്തികളുടെ പുന:സംഘടന ശുപാർശ ചെയ്യുന്നതിനായി 1953 ഡിസംബറിൽ രൂപീകരിച്ചു
- ജസ്റ്റിസ് ഫസൽ അലി, കെ എം പണിക്കർ, എച്ച് എൻ കുൻസ്രു എന്നിവർ അടങ്ങുന്നതാണ് കമ്മീഷൻ. ഫസൽ അലിയാണ് തലവൻ.
- റിപ്പോർട്ട് സമർപ്പിച്ചത്: 1955 സെപ്തംബർ 30
- റിപ്പോർട്ട് ലോകസഭയിൽ വെച്ചത്: 1955 ഡിസംബർ 14
- 1956 നവംബറിൽ സംസ്ഥാന പുന:സംഘടന നിയമത്തിൽ നടപ്പിലായി
- കമ്മീഷൻ്റെ ശൂപാർശ പ്രകാരം ആദ്യം രൂപീകരിച്ചത് ആന്ധ്ര പ്രദേശ് ആണ്, 1956 ൽ. എന്നാൽ ഭാഷാടിസ്ഥാനത്തിൽ ആദ്യം രൂപം കൊണ്ട സംസ്ഥാനം ചോദിച്ചാൽ അത് ആന്ധ്രയാണ്, 1953ൽ.
- അങ്ങനെ നോക്കുമ്പോൾ ഓപ്ഷൻ 1, 3, 4 എന്നിവയാണ് ശരി.
- അവസാനം രൂപം കൊണ്ട സംസ്ഥാനം തെലങ്കാനയാണ് 2014 ജൂൺ 2 ന്. ഇന്ത്യയുടെ 29 ആമത് സംസ്ഥനമായി നിലവിൽ വന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ആകെ 28 സംസ്ഥാനങ്ങളാണ് നിലവിൽ ഉള്ളത്. 8 കേന്ദ്ര ഭരണ പ്രദേശങ്ങളും.
7. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
- അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു.
- നൈട്രസ് ഓക്സൈഡ് (N₂O) ഒരു ഹരിതഗൃഹവാതകമാണ്.
- ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്.
- അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു.
- i, ii എന്നിവ
- i, iii എന്നിവ
- ii, iv എന്നിവ
- ii, iii എന്നിവ
- അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴെത്തെ പാളി, ഭൂമിയോട് ചേർന്നുള്ള പാളി: ട്രോപ്പോസ്ഫിയർ
- ഓസോൺ പാളി കാണപ്പെടുന്നത്: സ്ട്രാറ്റോസ്ഫിയർ
- മേഘങ്ങൾ കാണപ്പെടുന്ന പാളി: ട്രോപ്പോസ്ഫിയർ
- കാർബൺഡൈയോക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ് ഹരിതഗ്രഹവാതകങ്ങൾ
- ഗ്രാനൈറ്റ് ആഗ്നേയ ശിലയാണ്
- ഗംഗാനദിയുടെ പ്രധാന ശാഖകളായ ഭാഗീരഥിയും, അളകനന്ദയും ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ വെച്ച് സംഗമിക്കുന്നു. ഈ സംഗമസ്ഥാനം ഗംഗോത്രി എന്നറിയപ്പെടുന്നു.
- അങ്ങനെ നോക്കുമ്പോൾ ഓപ്ഷൻ 1, 3 എന്നിവ തെറ്റാണ്. ഓപ്ഷൻ 2, 4 എന്നിവ ശരിയാണ്
8. താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?
- ബംഗ്വേല പ്രവാഹം
- കുറോഷിവോ പ്രവാഹം
- ഗൾഫ് സ്ട്രീം
- അഗുൾഹാസ് പ്രവാഹം
- സമുദ്രത്തിൽ നിശ്ചിത പാതകളിലൂടെ ഇടമുറിയാതെ കാണുന്ന ഒഴുക്കാണ് സമുദ്രജലപ്രവാഹം
- കാറ്റ്, കൊറിയോലിസ് ബലം, സമുദ്രത്തിലെ താപനില, ലവണാംശ വ്യതിയാനം, വേലിയേറ്റവും വേലിയിറക്കവും, തുടങ്ങിയവ സമുദ്രജലപ്രവാഹങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
അറ്റ്ലാൻ്റിക് സമുദ്രം
ശീതജല പ്രവാഹം | ഉഷ്ണജല പ്രവാഹം |
ബംഗ്വേല പ്രവാഹം ലാബ്രഡോർ പ്രവാഹം കാനറീസ് പ്രവാഹം ഫാക്ലാൻ്റ് പ്രവാഹം നോർവീജിയ ഫ്ലോറിഡ പ്രവാഹം | ഉത്തരമദ്ധ്യരേഖാ പ്രവാഹം മധ്യരേഖാപ്രതി പ്രവാഹം ദക്ഷിണ മധ്യരേഖാ പ്രവാഹം ഗൾഫ് സ്ട്രീം ഉത്തര അറ്റ്ലാൻ്റിക് പ്രവാഹം ബ്രസീലിയൻ പ്രവാഹം |
പസഫിക് സമുദ്രം
ശീതജല പ്രവാഹം | ഉഷ്ണജല പ്രവാഹം |
ഒയാഷ്യോ പ്രവാഹം കാലിഫോർണിയ പ്രവാഹം കുറോഷിയോ പ്രവാഹം ഹംബോൾട്ട് (പെറു) പ്രവാഹം | ഉത്തരമദ്ധ്യരേഖ മധ്യരേഖാപ്രതി ദക്ഷിണമധ്യരേഖാ അലാസ്ക പ്രവാഹം |
ഇന്ത്യൻ മഹാസമുദ്രം
ശീതജല പ്രവാഹം | ഉഷ്ണജല പ്രവാഹം |
പശ്ചിമ ഓസ്ട്രേലിയൻ പ്രവാഹം മൊസാംബിക് പ്രവാഹം | മദ്ധ്യരേഖാ പ്രതിപ്രവാഹം ദക്ഷിണ മദ്ധ്യരേഖാ പ്രവാഹം അഗുൽഹാസ് പ്രവാഹം |
9. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.
- തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.
- ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.
- സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്.
- i, ii എന്നിവ
- ii, iv എന്നിവ
- i, iv എന്നിവ
- ii, iii എന്നിവ
- ഇന്ത്യൻ സ്റ്റൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ കൂടുതൽ ആണ് (+5.30)
- തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള ആണവ നിലയമാണ് കൂടംകുളം ആണവ നിലയം
- റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് കൂടംകുളം പദ്ധതി ചെയ്തത്
- ഗുജറാത്തിൻ്റെ തലസ്ഥാനം ഗാന്ധിനഗർ ആണ്
- 1960 മുതൽ 1970 വരെ ഗുജറാത്തിൻ്റെ തലസ്ഥാനം അഹമ്മദാബാദ് ആയിരുന്നു
- സിന്ധു നദിയുടെ പ്രധാന പോഷക നദികൾ: ത്സലം, ചെനാബ്, രവി,ബിയാസ്, സത്ലജ്, ലൂണി, സുരു, സോൺ
- അങ്ങനെ നോക്കുമ്പോൾ ഓപ്ഷൻ 1, 4 എന്നിവയാണ് ശരിയായ ഓപ്ഷനുകൾ. 2, 3 തെറ്റാണ്.
10. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ അറ്റ്ലാൻ്റിക് മേഖലയിൽ എന്തുപേരിൽ അറിയപ്പെടുന്നു ?
- സൈക്ലോൺ
- വില്ലിവില്ലീസ്
- ടൈഫൂൺ
- ഹരിക്കെയ്ൻ
- ഓസ്ട്രേലിയക്കു സമീപത്തുണ്ടാകുന്ന ഉഷ്ണ മേഖലാ ചുഴലിക്കാറ്റാണ് വില്ലി വില്ലീസ്
- പടിഞ്ഞാറൻ നോർത്ത് പസഫിക് മേഖലയിൽ ടൈഫൂൺ എന്നറിയപ്പെടുന്നു
- തെക്കൻ പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് സൈക്ലോൺ