
കേരള PSC യുടെ 2024 ലെ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ 3 ഘട്ടമായി നടത്തുവാൻ കേരള PSC തീരുമാനിച്ചു. ഏപ്രിൽ 13, 27 തിയ്യതികളിലായിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകൾ ഇലക്ഷൻ പ്രമാണിച്ച് മെയ് 11, 25 തിയ്യതികളിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷ ജൂൺ 15 ന് നടത്തും. പ്രിലിംസ് പരീക്ഷ ജയിക്കുന്നവർക്കായി ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മെയിൻ പരീക്ഷ നടത്തും.
Degree Level Prelims Exam Stage | Exam Date |
Stage 1 | 11-05-2024 |
Stage 2 | 25-05-2024 |
Stage 3 | 15-06-2024 |
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, എസ്.ഐ. തുടങ്ങി 6 തസ്തികകളിലെ 11 കാറ്റഗറികളിലേക്കാണ് ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ നടത്തുന്നത്. എല്ലാ വിഭാഗങ്ങളിലുമായി 11 ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം പൊതുവായി കണക്കാക്കുമ്പോൾ 5.22 ലക്ഷം പേരാണുള്ളത്. ഇതിൽ 1.74 ലക്ഷം പേർ വീതം ഓരോ ഘട്ടത്തിലും പരീക്ഷ എഴുതും.