085/2024 – കേരള PSC ഡഫേദാർ നോട്ടിഫിക്കേഷൻ 2024 (085/2024 – Kerala PSC Duffedar Notification 2024): കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. എൻക്വയറി കമ്മീഷ്ണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (Enquiry Commissioner and Special Judge) വകുപ്പിൽ ഡഫേദാർ (Duffedar) ആയി ജോലി നേടാം. ഡഫേദാർ പരീക്ഷയുടെ നോട്ടിഫിക്കേഷൻ കേരള PSC പ്രസിദ്ധീകരിച്ചു. ഏഴാം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ ഈ ഒരു പോസ്റ്റിന് അപേക്ഷിക്കാൻ സാധിക്കും. 15-05-2024 മുതൽ 19-06-2024 വരെ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും. കാറ്റഗറി നമ്പർ 085/2024 ആയ ഈ പോസ്റ്റ് ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷിക്കാൻ സാധിക്കുക. 23,700 രൂപ മുതൽ 52,600 രൂപ വരെയാണ് ശമ്പള സ്കെയിൽ വരുന്നത്. കേരള PSC യുടെ വൺടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി.
പ്രധാന വിവരങ്ങൾ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ ന് അപേക്ഷിക്കാൻ ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ നോക്കാം.
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) |
കാറ്റഗറി | നോട്ടിഫിക്കേഷൻ |
വിഷയം | ഡഫേദാർ നോട്ടിഫിക്കേഷൻ 2024 |
പരീക്ഷയുടെ പേര് | ഡഫേദാർ |
വകുപ്പ് | എൻക്വയറി കമ്മീഷ്ണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് |
കാറ്റഗറി നംബർ | 085/2024 |
പ്രായ പരിധി | 18 – 36 |
അപേക്ഷ അയക്കാൻ ആരംഭിക്കുന്നത് | 15-05-2024 |
അവസാന തിയ്യതി | 19-06-2024 |
ഒഫീഷ്യൽ വെബ്സൈറ്റ് | www.keralapsc.gov.in |
ശമ്പളം
കേരള PSC നടത്തുന്ന വിവിധ വകുപ്പുകളിലേക്കുള്ള ഡഫേദാർ പരീക്ഷക്ക് ലഭിക്കുന്ന ശമ്പളം 23700 രൂപ മുതൽ 52600 രൂപ വരെയാണ്.
പോസ്റ്റ് | സാലറി |
---|---|
ഡഫേദാർ | ₹ 23,700 -52600/- |
ഒഴിവുകൾ
കേരള PSC നടത്തുന്ന വിവിധ വകുപ്പുകളിലേക്കുള്ള ഡഫേദാർ പരീക്ഷ ജില്ലകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷിക്കേണ്ടത്. ഓരോ ജില്ലകളിലും പലതരത്തിലായിരിക്കും ഒഴിവുകൾ വരുന്നത്. കഴിഞ്ഞ തവണ ഡഫേദാർ പരീക്ഷക്ക് മെയിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളുടെ എണ്ണവും അതിൽ നിയമനം നടന്ന എണ്ണവും നോക്കി വേണം അപേക്ഷിക്കുവാൻ. ഓരോ ജില്ലകളിലും വന്നിരിക്കുന്ന ഒഴിവുകൾ നോക്കാം. (ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം)
ജില്ലകൾ | ഒഴിവുകൾ |
---|---|
എറണാകുളം | 01 |
തൃശൂർ | 01 |
കോഴിക്കോട് | 01 |
പ്രായപരിധി
18 വയസു മുതൽ 36 വയസുവരെ പ്രായമുള്ളർക്കാണ് ഡഫേദാർ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അതായത് 02.01.1988 നും 01.01.2006 നും ഇടയിൽ ജനിച്ചവർക്കാണ് അവസരം (രണ്ടു തിയ്യതികളും ഉൾപ്പെടെ). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. SC/ST വിഭാഗക്കാർക്ക് 5 വയസ്സും OBC വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതായിരിക്കും.
പോസ്റ്റ് | പ്രായപരിധി |
---|---|
ഡഫേദാർ | 18 – 36. Candidates born between 02.01.1988 and 01.01.2006 (both dates included) |
യോഗ്യത
ഏഴാം യോഗ്യത ഉള്ളവർക്കാണ് ഡഫേദാർ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക.
പോസ്റ്റ് | യോഗ്യത |
---|---|
ഡഫേദാർ | VII |
അപേക്ഷിക്കേണ്ട വിധം
കേരള PSC യുടെ വൺടൈം രജിസ്ട്രേഷൻ ചെയ്തവർക്കാണ് ഡഫേദാർ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക. രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കുക.
- കേരള PSC യുടെ വൺടൈം പ്രൊഫൈലിൽ user ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
- ഹോം പേജിൽ കാണുന്ന Notification എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
- അതിൽ District wise എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഇതിൽ 085/2024 കാറ്റഗറി കോഡായ ഡഫേദാർ എന്ന പോസ്റ്റിന് നേരെ കാണുന്ന Check Eligibility എന്നതിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന വിൻഡോയിൽ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക
- അതിന് ശേഷം നിങ്ങൾ Upload ചെയ്ത ഫോട്ടോയിൽ കാണുന്ന പേരും തിയ്യതിയും രേഖപ്പെടുത്തുക
- താഴെ കാണുന്ന 4 കോളത്തിൽ ടിക്ക് ചെയ്ത ശേഷം Next അടിക്കുക.
- അതിന് ശേഷം നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക. കൺഫോർമേഷൻ ആയി Yes കൊടുക്കുക.
- ഈ പോസ്റ്റിന് അപേക്ഷിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ട് എന്നതിൽ Yes കൊടുക്കുക. കൺഫോർമേഷൻ ആയി OK കൊടുക്കുക.
- അതിന് ശേഷം പരീക്ഷ എഴുതേണ്ട ജില്ലയും താലൂക്കും സെലക്ട് ചെയ്ത് കൺഫോർമേഷൻ ആയി OK കൊടുക്കുക.
- താഴെ ചതുരത്തിൽ ടിക്ക് കൊടുത്ത് Preview Application കൊടുക്കുക
- അടുത്ത വിൻഡോയിൽ ഏറ്റവും താഴെ ചതുരത്തിൽ ടിക്ക് കൊടുക്കുക
- അവസാനമായി Submit Application കൊടുത്ത് അപേക്ഷ പൂർത്തിയാക്കുക.
പരീക്ഷയെ കുറിച്ച്
100 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാകുക. 1 മണിക്കൂറും 30 മിനിറ്റും ആയിരിക്കും പരീക്ഷാ സമയം. നല്ല രീതിയിൽ പഠിച്ചാൽ മാത്രമേ ഡഫേദാർ നു നല്ല റാങ്ക് നേടാനും ജോലി നേടാനും കഴിയുകയുള്ളൂ. ഓർക്കുക എല്ലാവരും പഠിച്ച് കൊണ്ടിരിക്കുകയാണ്. നമ്മൾ ബാക്കിലായാൽ ആർക്കും നഷ്ടം ഇല്ല. നമുക്ക് തന്നെയാണ് അതിന്റെ നഷ്ടം. സിലബസും മുൻവർഷ ചോദ്യ പേപ്പറുകളും ഉപയോഗിച്ച് രീതിയിൽ പഠിച്ച് ഉയർന്ന റാങ്ക് തന്നെ വാങ്ങുവാൻ എല്ലാവരും ശ്രെമിക്കണം. ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ.
മുൻവർഷ ചോദ്യങ്ങൾ
കേരള PSC നടത്തിയ മുൻവർഷ ചോദ്യങ്ങൾ പഠിക്കുന്നത് നല്ല രീതിയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും. അതിനായി Year Based PDF കൾ തയ്യാറാക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്താൽ ഡെമോ ലഭിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർക്ക് മുഴുവൻ PDF ഉം വാങ്ങാവുന്നതാണ്.
Kerala PSC 2021 Full Year Question Paper PDF | Click Here |
Kerala PSC 2022 Full Year Question Paper PDF | Click Here |
Kerala PSC 2023 Full Year Question Paper PDF | Click Here |
Kerala PSC 2024 Full Year Question Paper PDF | Click Here |
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
കേരള PSC യുടെ ഡഫേദാർ പരീക്ഷയുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷനും ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്കും താഴെ കൊടുക്കുന്നു.
നോട്ടിഫിക്കേഷൻ | Click Here |
ഔദ്യോഗിക വെബ്സൈറ്റ് | Click Here |
അപേക്ഷിക്കുക | Click Here |
ഇതും കൂടി
കേരള PSC യുടെ ഡഫേദാർ പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നവർ എല്ലാവരും തന്നെ അപേക്ഷിക്കുക. യോഗ്യത ഉള്ള നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക. ഈ ഒരു പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. Easy PSC യുടെ ടെലഗ്രാം ഗ്രൂപ്പിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാവാൻ താഴെ ക്ലിക്ക് ചെയ്യുക.