ഹായ് ഫ്രെണ്ട്സ്, നിങ്ങൾ കേരള PSC നടത്തുന്ന LGS 2024 പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാർത്ഥിയാണോ? എന്നാൽ ഈ പോസ്റ്റ് മുഴുവനായി നോക്കുക. കാരണം ഇത് LGS (Last Grade Servants) പരീക്ഷക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ഏഴാം ക്ലാസ് മാത്രം യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയുന്ന ഒരു പോസ്റ്റാണ് LGS. അതു കൊണ്ട് തന്നെ താരതമ്യേന കഠിനമായ ചോദ്യങ്ങൾ LGS പരീക്ഷക്ക് ചോദിച്ച് കാണാറില്ല. ഏറ്റവും ബേസിക് ആയ ചോദ്യങ്ങളാണ് കണ്ടുവരുന്നത്. അതോടൊപ്പം മുൻവർഷ ചോദ്യങ്ങളും. LGS പരീക്ഷക്ക് ഏറ്റവും അധികം മുൻവർഷ ചോദ്യങ്ങളാണ് ചോദിച്ചു കാണാറ്.
ഇവിടെ നമ്മൾ നോക്കുന്നത് കേരള PSC യുടെ മുൻവർഷ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്. 2003 മുതൽ 2024 ഇതുവരെ ചോദിച്ച ചോദ്യങ്ങൾ പാർട്ട് പാർട്ടായി ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും. ഇതിന്റെ തന്നെ വിഡിയോയും Easy PSC യൂറ്റൂബ് ചാനലിൽ ലഭിക്കും.
LGS പരീക്ഷ എഴുതുന്നവർക്ക് മാത്രം അല്ല, കേരള PSC യുടെ എല്ലാ മത്സര പരീക്ഷകൾക്കും ഈ ചോദ്യങ്ങളും ഉത്തരങ്ങളും സഹായകരമാവും. പുതുതായി മത്സര പരീക്ഷാ രംഗത്തേക്ക് കടന്നു വരുന്നവർക്കും ഇത് ഉപകാരപ്പെടും. വളരെ നല്ല ഒരു അടിത്തറ രൂപപ്പെടുത്താൻ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും.
2003 മുതൽ കേരള PSC നടത്തിയ മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ ആണ് ഈ ഒരു സീരീസിൽ ഉൾപ്പെടുത്തുന്നത്. ഈ ഭാഗത്ത് നമുക്ക് 101 മുതൽ 200 വരെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം. ഈ ഒരു പഠന പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. കേരള PSC യുടെ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന/ പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു ഭാഗം ഷെയർ ചെയ്ത് കൊടുക്കുക.
Q ➤ 101. കുരുക്ഷേത്ര പാനിപ്പട്ട് ഇവ ഏതു സംസ്ഥാനത്താണ്?
Q ➤ 102. ലുംബിനി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Q ➤ 103. തമിഴ്‌നാട്ടിൽ നിന്നും ഉൽഭവിച്ച ക്ലാസിക്കൽ നൃത്തരൂപം?
Q ➤ 104. ഏഷ്യൻ ഗെയിംസ് നടത്താൻ മുൻകൈ എടുത്തത് ആര്?
Q ➤ 105. പഞ്ചാബിലെ നാടോടി നൃത്തം?
Q ➤ 106. മീരാബെൻ ആരുടെ അനുയായി ആയിരുന്നു?
Q ➤ 107. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്?
Q ➤ 108. ഇന്ത്യയുടെ നൈറ്റിംഗേൽ എന്നറിയപ്പെടുന്നത്?
Q ➤ 109. ലോകത്തെ ഇംഗ്ലീഷ് എഴുത്തുകാരിൽ ഇരുപതാം സ്ഥാനം ലഭിച്ച ഇന്ത്യക്കാരിയായ എഴുത്തുകാരി?
Q ➤ 110. ബലൂൺ പറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന ഗ്യാസ്?
Q ➤ 111. കേരള സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ?
Q ➤ 112. ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏതു പ്രാചീന സംസ്കാരത്തിൻ്റെ അവശിഷ്‌ടങ്ങളാണ്?
Q ➤ 113. മൊത്തം ഭൂവിസ്‌തൃതിയുടെ എത്ര ശതമാനം വനഭൂമിയാണ് കേരളത്തിൽ?
Q ➤ 114. ഏറ്റവും അധികം കാപ്പി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Q ➤ 115. ഗ്രാൻഡ് സ്ലാം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 116. ഏഷ്യൻ ഗെയിംസ് നടക്കുന്ന സ്ഥലം?
Q ➤ 117. ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത്?
Q ➤ 118. രാജ്യസഭയുടെ അധ്യക്ഷൻ ആര്?
Q ➤ 119. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളുടെ എണ്ണം?
Q ➤ 120. ദേശീയഗാനം പാടുന്നതിനു വേണ്ട അംഗീകൃത സമയം?
Q ➤ 121. ഫ്ലാഗ് കോഡ് അനുസരിച്ച് ഇന്ത്യയുടെ ദേശീയ പതാകയുടെ ഏറ്റവും കുറഞ്ഞ സൈസ്?
Q ➤ 122. കാളിദാസന്റെ കാലഘട്ടമായി കണക്കാക്കപ്പെടുന്നത്?
Q ➤ 123. ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം?
Q ➤ 124. ഫാഹിയാൻ ഇന്ത്യയിൽ വന്നത് ആരുടെ ഭരണകാലത്ത്?
Q ➤ 125. കേരളത്തിലെ നദികളുടെ എണ്ണം?
Q ➤ 126. വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേര്?
Q ➤ 127. കേരളത്തിലെ ഏറ്റവും വലിയ കായൽ?
Q ➤ 128. ഛത്തീസ്‌ഗഡ് ഏത് സംസ്ഥാനത്തിൽ നിന്നാണ് രൂപം കൊണ്ടത്?
Q ➤ 129. ലോകസഭയിൽ മന്ത്രിമാരും അംഗങ്ങളും പ്രസംഗിക്കുമ്പോൾ സർ എന്ന് അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
Q ➤ 130. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന ദിവസം?
Q ➤ 131. ന്യൂമിസ് മാറ്റിക്സ് എന്തിനെ കുറിച്ചുള്ള പഠനമാണ്?
Q ➤ 132. യു ജനിറ്റിക്സ് ഏതിനെ കുറിച്ചുള്ള പഠനം നടത്തുന്ന ശാസ്ത്ര വിഭാഗം?
Q ➤ 133. അനാട്ടമി എന്ന ശാസ്ത്ര ശാഖ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 134. സാർസ് രോഗത്തിന് കാരണം?
Q ➤ 135. ഭക്ഷണത്തിലെ പഞ്ചസാരയെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ?
Q ➤ 136. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന അന്തരീക്ഷ കവചമാണ്?
Q ➤ 137. 2003 മെയ് ഒമ്പതിന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച മിസൈൽ?
Q ➤ 138. 2003 മെയ് എട്ടിന് ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ചത് എന്ത്?
Q ➤ 139. എന്തിന്റെ ചുരുക്കപ്പേരാണ് ജിം?
Q ➤ 140. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
Q ➤ 141. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
Q ➤ 142. അലിഗർ മുസ്ലിം സർവകലാശാല സ്ഥാപിച്ച വ്യക്തി?
Q ➤ 143. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്?
Q ➤ 144. അമിത മദ്യപാനം മൂലം പ്രവർത്തനക്ഷമമല്ലാത്ത ആകുന്ന അവയവം?
Q ➤ 145. അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ വൈറ്റമിൻ?
Q ➤ 146. എംജി സർവകലാശാലയുടെ ചാൻസലർ?
Q ➤ 147. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള ഗോൾഡൻ ലയൺ അവാർഡ് നേടിയ മൺസൂൺ വെഡിങ് എന്ന ചിത്രത്തിന്റെ സംവിധായിക?
Q ➤ 148. നെഹ്റു സാക്ഷരതാ അവാർഡ് നേടിയ ആദ്യ വനിത?
Q ➤ 149. വീർഭൂമി ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
Q ➤ 150. ഗംഗൈ കൊണ്ട ചോളൻ എന്ന പേര് സ്വീകരിച്ച രാജാവ്?
Q ➤ 151. സിന്ധു നദീതടസംസ്‌കാരം വ്യാപിച്ചിരുന്ന ഒരു സ്ഥലം?
Q ➤ 152. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തി?
Q ➤ 153. ഭൂമിയുടെ ഏകദേശ ശരാശരി താപനില?
Q ➤ 154. ലോകത്ത് രണ്ടാമതായി ആറ്റംബോംബ് വർഷിക്കപ്പെട്ട സ്ഥലം?
Q ➤ 155. ലോക പരിസ്ഥിതി ദിനം?
Q ➤ 156. മനുഷ്യന്റെ അസ്‌തി കൂട്ടത്തിൽ ആകെ എത്ര അസ്ഥികളുണ്ട്?
Q ➤ 157. ഇന്ത്യയിൽ കടൽ മാർഗം വന്ന ആദ്യത്തെ വിദേശികൾ?
Q ➤ 158. ഹൈന്ദവ ധർമോദ്ധരകൻ എന്ന പേര് സ്വീകരിച്ച ഭരണാധികാരി?
Q ➤ 159. ചേരിചേരാ രാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?
Q ➤ 160. ഏറ്റവും കൂടുതൽ പ്രകാശമാനമായ ഗ്രഹം?
Q ➤ 161. പാഴ്സികളുടെ പുണ്യ ഗ്രന്ഥം?
Q ➤ 162. മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്?
Q ➤ 163. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
Q ➤ 164. ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നു കരുതപ്പെടുന്ന ഗ്രഹം?
Q ➤ 165. എഡി 1741 ൽ മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ തോൽപ്പിച്ച് വിദേശികൾ?
Q ➤ 166. എഡി 750 നും ആയിരത്തിനും ഇടയിൽ വടക്കേ ഇന്ത്യയിലെ പാല സാമ്രാജ്യം നിലനിന്നിരുന്ന ഇന്നത്തെ സംസ്ഥാനം?
Q ➤ 167. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ നൗറു ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം?
Q ➤ 168. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
Q ➤ 169. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ?
Q ➤ 170. ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
Q ➤ 171. കേരളത്തിലെ വന ഗവേഷണ കേന്ദ്രം?
Q ➤ 172. കേന്ദ്രഭരണ പ്രദേശത്തിലെ മുഖ്യ ഭരണാധികാരി?
Q ➤ 173. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?
Q ➤ 174. ആയുർവേദത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ള വേദം?
Q ➤ 175. ജീവിതപ്പാത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
Q ➤ 176. ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം?
Q ➤ 177. അശോകൻ ജനിച്ച രാജവംശം?
Q ➤ 178. കേരളപാണിനി എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ?
Q ➤ 179. മഹാഭാരതത്തിലെ പർവ്വതങ്ങൾ?
Q ➤ 180. 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യൻ മോണ്ട് ഗോമറിയുടെ ജന്മനാട്?
Q ➤ 181. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയായ വ്യക്തി?
Q ➤ 182. ത്രിരത്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന മതം?
Q ➤ 183. ഉള്ളിൽ കഴിക്കാനുള്ള പോളിയോ വാക്‌സിൻ (ഓറൽ പോളിയോ) വാക്സിൻ കണ്ടുപിടിച്ച വ്യക്തി?
Q ➤ 184. ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിക്കുന്നതിന് മുമ്പ് ഭരിച്ചുകൊണ്ടിരുന്ന അവസാനത്തെ ഹിന്ദു രാജാവ്?
Q ➤ 185. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
Q ➤ 186. സ്വപ്നവാസവദത്ത, ദൂതവാക്യ എന്നിവയുടെ കർത്താവ്?
Q ➤ 187. ലോകത്തെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം?
Q ➤ 188. ആഗ്ര പട്ടണത്തിന് നിർമ്മാതാവ് ആര്?
Q ➤ 189. ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി?
Q ➤ 190. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി?
Q ➤ 191. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് എന്ത് പരാജയത്തിനുശേഷം ആയിരുന്നു?
Q ➤ 192. ഇന്ത്യയും പാകിസ്ഥാനുമായി താഷ്കന്റ് കരാർ ഒപ്പിട്ടത് ഏതു വർഷം?
Q ➤ 193. ശ്രീശങ്കരൻനാൽ സ്ഥാപിക്കപ്പെട്ട സന്യാസി മഠം ഏത്?
Q ➤ 194. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്?
Q ➤ 195. ബൈസൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം?
Q ➤ 196. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി?
Q ➤ 197. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം ഏതിൽ കൂടിയായിരുന്നു?
Q ➤ 198. താജ്‌മഹൽ ഏതു നദി തീരത്ത് സ്ഥിതി ചെയ്യുന്നു?
Q ➤ 199. ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചത്?
Q ➤ 200. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ?